അങ്ങിനെ ആ കപ്പും നാം നേടി



അങ്ങിനെ ആ കപ്പും കരസ്ഥമാക്കാന്‍ സര്‍വശക്തന്‍ നമ്മെ അനുഗ്രഹിച്ചു
ദോഹയിലെ അറിയപ്പെട്ട ഏറ്റവും നല്ല ടീമുമായി നമ്മുടെ ടീം ഫൈനലില്‍ മാറ്റുരച്ചപ്പോള്‍ കളി അവസാനിക്കുന്നതു വരെ ഇന്ജോടിഞ്ചു പോരാട്ടമായിരുന്നു. കാണികളെ ആവേശ ഭരിതമാക്കിയ ഫലം ഒടുവില്‍ നമുക്ക് അനുകൂലമായി, അങ്ങിനെ ആ കപ്പു ചെറിയ കുമ്പളത്തിന് അര്‍ഹമായി.
കായിക മത്സരത്തില്‍ ഒരു പോയിന്റിന്റെ വ്യത്യാസത്തിനാണ് നമുക്ക് രണരപ്പ് ട്രോഫി നഷ്ടമായത് നമുക്ക് ലഭിച്ചത് 18 പോയിന്റ്‌ രണരപ്പിനു 19 പൊയന്റും അങ്ങിനെ ആ കായിക മാമാങ്ങത്തില്‍ നമുക്ക് മൂന്നാം സ്ഥാനം ലഭിച്ചു.
ഇന്നലെ കളിക്കളത്തിനു പുറത്ത് ആയിരക്കണക്കിനാലുകളില്‍ ഭൂരിഭാഗം പേരും ചെറിയ കുംബളത്തെ സപ്പോര്‍ട്ട് ചെയ്യാന്‍ വന്നതും അവരെ അത്തരം ഒരു മാനാസികാവസ്തയിലേക്ക് എത്തിക്കാന്‍
നമുക്ക് കഴിഞ്ഞു എന്നതും നമ്മുടെ കൂട്ടായ്മയുടെ വിജയമാണ്, ഇന്നലെ എല്ലാവരുടെയും മനസ്സില്‍ ഒരേ ശബ്ദമായിരുന്നു "ചെറിയ കുമ്പളം" അങ്ങിനെ നമ്മുടെ നാട്ടിന്റെ പേര്‍ അവിടെ മുഴങ്ങി കേട്ടു അതില്‍ നമുക്ക് അഭിമാനിക്കാം. അതായിരുന്നു നമ്മുടെ ലക്ഷ്യവും. അങ്ങിനെ യൂത്ത് ഫോറത്തിന്റെ സ്പോര്‍ട്സ് പേജില്‍ നമ്മുടെ പേരും നാം കൂട്ടിച്ചേര്‍ത്തു. അതില്‍ എന്നും നമുക്ക് അഭിമാനിക്കാം.

ഇങ്ങനെ ഒരു കപ്പു നേടിയെടുക്കാന്‍ ശ്രമിക്കുക എന്നത് നിസ്സാരമല്ല ഇത്തിരി ശ്രമകരം തന്നെയാണ്, ഇത് വിജയിപ്പിക്കാന്‍ വേണ്ടി നമ്മുടെ കൂട്ടുകാര്‍ ഒരു പാട് അധ്വാനിച്ചു, പ്ലുക്ക് കാര്‍ഡുണ്ടാക്കാന്‍ മരത്തില്‍ കയറി കമ്പ് മുറിക്കുംപോളും ബാനര്‍ ഉണ്ടാക്കുമ്പോഴും മറ്റു ഒരുക്കങ്ങള്‍ നടത്തുമ്പോഴും നാടിന്‍ പുറത്തുള്ള ഒരു മത്സര പരിപാടിയുടെ ഒരുക്കത്തിന് വേണ്ടിയുള്ള തയ്യാരെട്പ്പുന്റെ ഓര്‍മ്മകള്‍ നല്‍കുന്നതായിരുന്നു, ഇങ്ങനെ രാത്രി വൈകിയും ഇതിനു വേണ്ടി പരിശ്രമിച്ച ആരെയും ഒരിക്കലും വിസ്മരിക്കാന്‍ നമുക്ക് കഴിയില്ല..
അത് കൊണ്ട് ഇതിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരെയും നമുക്ക് ഒന്ന് കൂടെ അനുമോധിക്കാം ........അത്രയും ആവേശത്തോടെയാണ് അവര്‍ ഈ കായിക മമാന്ഗത്തെ എതിരേറ്റത്. അതിന്റെ ഫലം നാം കാണുകയും ചെയ്തു. ഇതിനു വേണ്ടി നമ്മുടെ കുട്ടികളെ ഏകോപിപ്പിക്കുന്ന കാര്യത്തില്‍ മഹല്ല് പ്രസിടെന്റിന്റെ പ്രവര്‍ത്തനം വിലപ്പെട്ടതായിരുന്നു.








No comments:

Post a Comment