കായിക മത്സരം

നാം അന്നം തേടി വന്ന കൊച്ചു രാജ്യമായ ഖത്തര്‍ ലോക ഭൂപടത്തില്‍ അവരുടെ കായിക പരമായ സ്ഥാനം ചേര്‍ക്കന്നതിനു വേണ്ടി നടത്തുന്ന ഓരോ ശ്രമങ്ങളും വിജയം കണ്ടു കൊണ്ടിരിക്കുകയാണ്, ഭാവിയില്‍ ലോക ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു പാട് കായിക മാമാങ്ങങ്ങള്‍ ഒരുക്കി വരികയാണ് അവര്‍. ഈ വര്‍ഷത്തെ നാഷണല്‍ സ്പോര്‍ട്സ് ദിവസമായി ഫെബ്രുവരി 12 ചൊവ്വ ഖത്തര്‍ ആഘൊഷിക്കുമ്പോള്‍ അതിന്റെ ഭാഗമായി ഒരു പാട് പ്രവാസി സംഘടനകള്‍ വിവിധ കായിക മത്സരങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ്, ആ ദിവസത്തിനോട് ഐക്യദാര്‍ഡിയം പ്രഖ്യാപിച്ചു കൊണ്ട് യൂത്ത് ഫോറം നടത്തുന്ന കായിക മത്സരത്തില്‍ കൊച്ചു പ്രദേശമായ നമ്മുടെ ചെറിയ കുംബളവും അണി നിരന്നു എന്നതില്‍ നമുക്ക് അഭിമാനിക്കാം.

ഈ മണ്ണില്‍ ഇരുന്നു ആവുന്നത്ര സമ്പാദിക്കുകയും നാട്ടിലുള്ള നമ്മുടെ കുടുംബത്തെ പോറ്റുകയും ചെയ്യുമ്പോള്‍ ഈ നാട്ടിന്റെ പുരോഗതിക്കു വേണ്ടി അവര്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളോട് സഹകരിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. ആ ഒരു അര്‍ത്ഥത്തില്‍ യൂത്ത് ഫോറം ഇവിടെ നടത്തുന്ന ഈ കായിക മത്സരത്തിനു നമുക്ക് എല്ലാ വിധ ആശംസകളും നേരാം.

മത്സരത്തില്‍ നമ്മുടെ സാന്നിദ്യം അറിയിക്കാനും ആരോഗ്യ പരമായി മറ്റു വലിയ വലിയ പ്രവാസി സംഘടനകള്‍ക്കിടയില്‍ നമുക്ക് മത്സരിക്കാനും കഴിഞ്ഞിരിക്കുന്നു, മാത്രമല്ല മത്സരത്തില്‍ നമ്മള്‍ ഒട്ടും പിന്നില്‍ അല്ല എന്ന് നാം തെളിയിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. നമുക്ക് ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ട്. പന്ത്രണ്ടാം തിയ്യതി നാം വോളിബാള്‍ സെമിയില്‍ കൊഴികൊദ്‌ പ്രവാസിയുമായി ഏറ്റു മുട്ടുകയാണ്. ഒട്ടു വലിയ സംസ്ഥാന ജില്ലാ ടീമുകള്‍ക്കിടയില്‍ വലിയൊരു സ്ഥാനം എത്തി പിടിക്കാന്‍ കഴിഞ്ഞു എന്നതില്‍ നമുക്ക് അഭിമാനിക്കാം ....

No comments:

Post a Comment