ഇങ്ങനെ ഒരിക്കൽ കൂടെ പറയാൻ നമുക്ക് കഴിഞ്ഞു


 അങ്ങിനെ ആ കപ്പും നാം നേടി 

അൽഹംദുലില്ലാഹ്


ഇങ്ങനെ ഒരിക്കൽ കൂടെ പറയാൻ നമുക്ക് കഴിഞ്ഞു 

വളരെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ നമുക്ക് ഇന്നലെ വീണ്ടും കപ്പ് നേടാൻ കഴിഞ്ഞു 

എട്ടാമത് ഖത്തർ മലയാളി സമ്മേളനത്തോട് അനുബന്ധിച്ചു ആസ്പയർ ഡോമിൽ വെച്ച് നടന്ന വാശിയേറിയ പോരാട്ടത്തിൽ ക്യു സി എം സി മികച്ച പോരാട്ടമാണ് കാഴ്ച വെച്ചത് കാണികളെ മുൾ മുനയിൽ നിർത്തി കൊണ്ടായിരുന്നു സെമിയിൽ ക്യു സി എം സി തൃശൂർ ജില്ലയോട്  ജയിച്ചത് ജയിക്കാൻ വേണ്ട ഇരുപത്തി ഒന്ന് സ്‌കോറിൽ ഇരു ടീമും എത്തിയപ്പോൾ കളി അവസാനിച്ചതു  മുപ്പത് എന്ന സ്‌കോറിൽ ആയിരുന്നു  മുപ്പത് ഇരുപത്തിയെട്ടു എന്ന സ്‌കോറോടെ സെമിയിൽ ആദ്യം വിജയം ക്യു സി എംസി കരസ്ഥമാക്കി പിന്നീട് എല്ലാ കളികളിലും പൊരുതി ജയിച്ചു . ഫൈനലിലും നല്ല നിലവാരമുള്ള കളി കാഴ്‌ച വെക്കാൻ നമ്മുടെ ടീമിന് കഴിഞ്ഞു ഫൈനലിൽ ദോസ്താന കൊല്ലത്തെയും ആദ്യ കളിയിൽ പാലക്കാട് ജില്ലയേയും ആണ് ക്യു സി എംസി എതിരില്ലാതെ പരാജയപ്പെടുത്തിയത്... ഇപ്പ്രാവശ്യവും കാണികൾക്കു  ആവേശമാകാൻ നമുക്ക് കഴിഞ്ഞു ഗാലറിയിലും അനൗൺസ്‌ മെന്റിലും ക്യു സി എംസിയുടെ പേര് മുഴങ്ങികേൾക്കുകയായിരുന്നു എല്ലാവരുടെയും നാവിൽ ക്യു സി എംസി എന്ന പേരായിരുന്നു ഇന്നലെ  അങ്ങിനെ ഒരിക്കൽ കൂടെ ക്യു സി എംസിയുടെ പേര് അടയാളം പെടുത്താൻ നമുക്ക് കഴിഞ്ഞു .

 























തകാഫുല്‍ പത്താം വാര്‍ഷികം ആഘോഷിച്ചു

ചെറിയ കുമ്പളം തകാഫുല്‍ പത്താം വാര്‍ഷികം ആഘോഷിച്ചു. 
ക്യു സി എം സി ചെറിയ കുമ്പളം മഹല്ല് കമ്മിറ്റി  തകാഫുല്‍ പത്താം വാര്‍ഷിക സമാപനത്തിന്റെ ഭാഗമായി 'കതിര്‍ 2015'  ആരോഗ്യ സെമിനാറും അംഗങ്ങൾക്കായി മെഡിക്കൽ ചെക്കപ്പും, കലാ സാംസ്‌കാരിക പരിപാടികളും സാഹിതീ പുരസ്‌ക്കാര വിതരണവും നടത്തി.

പത്താം വാര്‍ഷികാഘോഷത്തിന്റെ  ഭാഗമായി  വിവിധ പരിപാടികൾ നേരത്തെ നടത്തിയിരുന്നു. അതിന്റെ സമാപന പരിപാടിയായിരുന്നു എഫ് സി സി യിൽ  കഴിഞ്ഞ ദിവസം നടന്നത്. മറ്റു മഹല്ലിലെ വനിതാ പ്രതിനിതികളെ വിളിച്ചു ഇക്കഴിഞ്ഞ ഏപ്രിലിൽ "സ്ത്രീ ശാക്തീകരണം മഹല്ലുകളിൽ" എന്ന വിഷയത്തിൽ  നടത്തിയ വട്ടമേശ ചർച്ചയും കുട്ടികൾക്കായി നടത്തിയ  മത്സരപരിപാടികളും  വലിയ   വിജയമായിരുന്നു.

രാവിലെ എട്ട് മണിക്ക് ഹിലാലിലെ എഫ് സി സിയില്‍ മൈക്രോ ഹെല്‍ത്ത് ലാബിന്റെ സഹകരണത്തോടെ ക്യു സി എം സി അംഗങ്ങള്‍ക്കായി നടത്തിയ മെഡിക്കല്‍ ചെക്കപ്പോടെ പരിപാടികൾ ആരംഭിച്ചു. ആരോഗ്യ സെമിനാറിനു മജീദ്‌ മയിലിശ്ശേരി നേത്രത്വം നല്കി. ആരോഗ്യ സെമിനാറില്‍  ജീവിതശൈലി രോഗങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. അന്‍വര്‍ സാദത്ത് ക്ലാസെടുത്തു.   ആഹാരത്തില്‍ മിതത്വം പാലിക്കാനും പ്രതിദിനം അരമണിക്കൂറെങ്കിലും നടക്കുന്നത് ശീലമാക്കാനും ഡോക്ടര്‍ ഉപദേശിച്ചു. അംഗങ്ങളുടെ  സംശയങ്ങൾക്ക്‌ ഡോക്‌ടർ  മറുപടി പറഞ്ഞു. ആരോഗ്യ സെമിനാറില്‍ മജീദ് മൈലിശ്ശേരി, കെ എസ് കബീര്‍, സലാഹ് എന്നിവര്‍ പ്രസംഗിച്ചു, മജീദ്‌ ഖിറാഅത്ത് നടത്തി.

മഹല്ല് സംഗമം 
ഉച്ചക്ക് മഹല്ല് അംഗങ്ങളും കുടുംബങ്ങളും കുട്ടികളും ചേര്‍ന്നു ഗെയിംസും  വിവധ വിനോദ പരിപാടികളും നടത്തി. താഹയും സമീഹും ചേർന്ന് നടത്തിയ ഗെയിംസ് രസകരമായിരുന്നു. കുട്ടികൾക്ക് വേണ്ടി പ്രത്യേകം നടത്തിയപരിപാടികൾ   ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇടവേളയിൽ അഷ്‌റഫ്‌ എൻ അവതരിപ്പിച്ച ഹാസ്യ ശില്പം എല്ലാവരെയും ചിരിപ്പിക്കുക്കയും ചിന്തിപ്പിക്കുകയും ചെയ്തു. അഷ്‌റഫിനു പുറമേ സമീഹ്, ഷാഹിദ്, ഷമീൽ എ ജെ  എന്നിവർ ഹാസ്യ ശില്പത്തിൽ പങ്കാളികളായി. ഗാനങ്ങൾക്ക് റഫീക്ക് ആലായി, ഷാഹിദ്, സലാഹ്, ഷബീർ അലി എന്നിവർ നേത്രത്വം നല്കി. 

സാംസ്കാരിക സംഗമം 
വൈകിട്ട് നാല് മണിക്ക്  മജീദ്‌ നാദാപുരം രചനയും സംവിധാനവും നിർവഹിച്ച ഷാഹിദ് സമീഹ് എന്നിവർ അഭിനയിക്കുകയും ഷമീൽ എ ജെ ശബ്ദമിശ്രണം ചെയ്യുകയും ചെയ്ത ദൃശ്യാവിഷ്കാരത്തോടെ സാംസ്കാരിക പരിപാടിക്ക് തുടക്കം കുറിച്ചു. കാടുകൾ വെട്ടി വയലുകൾ നികത്തി  പുഴകളിൽ നിന്നും മണ്ണ് വാരി അഴുക്കു ചാലുകൾ പുഴകളിലേക്ക് ഒഴുക്കി  മണി മന്ദിരങ്ങളും കെട്ടിടങ്ങളും  ഉയരുമ്പോൾ  വരളുന്നത് നദികളും വറ്റുന്നത് നീർത്തടങ്ങളും നശിക്കുന്നത് കാടുകലുമാണ്. ആവാസവ്യവസ്തയിലെ മാറ്റത്തിലൂടെ ഭീഷണിയാകുന്നത് ഭൂമിയിലെ ജീവനുകൾക്കാണ്.   തിരക്കേറിയ നഗര ജീവിതത്തിലേക്ക് ഗ്രാമ ജീവിതത്തെ മാറ്റാൻ ശ്രമിക്കുക്കുമ്പോൾ നഷ്ടപ്പെടുന്നത് നാട്ടിൻ പുറങ്ങളിലെ  നന്മയും നിഷ്കളങ്കതയുമാണ്. പാവങ്ങളെ സഹായിക്കാൻ നാട് വിടുന്ന മുഹമ്മദിലൂടെയും നാടിന്റെ കാഴ്ചകൾ  ചുറ്റിക്കാണുന്ന രാജേശിലൂടെയും ഇന്നലയുടെ നിഷ്കളങ്കതയും  ഇന്നിന്റെ അകൽചയെയും വിവരിക്കുന്ന ചിത്രം   ഭൂമിയിലെ നീതി ലഭിക്കാത്ത പാവങ്ങൾക്ക് വേണ്ടി ശബ്ദികാനും നീതിക്ക് വേണ്ടി പോരാടാനും ആഹ്വാനം ചെയ്യുന്നു.   ഭൂമിയുള്ളവരോട് കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കുമെന്നു പറഞ്ഞു കൊണ്ടാണ്   15 മിനിട്ട് മാത്രം ദൈർഗ്യമുള്ള ചിത്രീകരണം അവസാനിക്കുന്നത്.

മഹല്ലിന്റെ പ്രവര്‍ത്തനങ്ങളെ പറ്റി പ്രസിഡന്റ്‌ കബീർ സാഹിബ് സാംസ്കാരിക സദസ്സിൽ വിശദീകരിച്ചു. സ്വാഗത പ്രസംഗത്തിൽ നാല്പതു വര്‍ഷം മുമ്പ് തുടങ്ങിയ മഹല്ലിന്റെ ചരിത്രത്തിലെ  ചില പ്രധാന സംഭവങ്ങൾ വളരെ രസകരമായി   ജലീൽ കുറ്റിയാടി  അവതരിപ്പിച്ചു.  അസ്ലഹ് തമീം  ഖിറാഅത്ത് നടത്തി.

ചെറിയകുമ്പളം, കുറ്റിയാടി, അടുക്കത്ത്, പാലേരി, വേളം, പാറക്കടവ് മഹല്ലുകളിലുള്ളവര്‍ ചേര്‍ന്ന സാംസ്‌കാരിക സദസ്സില്‍ 'മഹല്ല് ഐക്യത്തിന് പ്രവാസികളുടെ പങ്ക്' എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി. എഴുത്തുകാരും   ചിന്തകരും സാമൂഹിക പ്രവര്ത്തകരും വിവിധ മേഖലകളില്‍ പ്രവർത്തിക്കുന്നവരുമായ വിശിഷ്ട വ്യക്തികൾ ചർച്ചയിൽ പങ്കെടുത്തു. കുറ്റിയാടിയെ പ്രധിനീധീകരിച്ചു കെ സി കുഞ്ഞമ്മദ് മാസ്റ്റെർ, വേളത്തെ പ്രധിനീധീകരിച്ചു. കെ ടി മുബാറക്, നൗഫല്‍, അടുക്കത്ത്  പ്രധിനീധീകരിച്ചു റഫീക്ക്, പാറക്കടവിനെ പ്രതിനിധീകരിച്ചു കെ എൻ  മുജീബ്, പാലെരിയെ  പ്രതിനിധീകരിച്ചു എ പി അബ്ദുൽ റഹ്മാൻ, ഹമീദ് മാസ്റ്റര്‍,  ചെറിയകുമ്പളത്തെ പ്രധിനീധീകരിച്ചു എന്‍ ബഷീര്‍, മജീദ് മൈലിശ്ശേരി എന്നിവര്‍ പങ്കെടുത്തു. മജീദ് നാദാപുരം വിഷയം അവതരിപ്പിച്ചു.

ലോകം നിരന്തരമായി മാറ്റത്തിന് വിധയമായികൊണ്ടിരിക്കുകയാണ് അറിവ് മാറ്റങ്ങൾക്ക്  ചുക്കാൻ പിടിക്കുന്നു. മാറ്റതിനനുസരിച്ച് ചിന്തിക്കാനും ജീവിതത്തെ ക്രമപ്പെടുത്താനും നമുക്ക് കഴിയണം. വര്ത്തമാന കാലം നമുക്ക് നല്കുന്ന സന്ദേശം അതാണ്‌. നമ്മുടെ നാടിനെ ഇതിനു പാകപ്പെടുത്താൻ ഏറ്റവും അനുയോജ്യമായ സംവിധാനങ്ങളിൽ ഒന്നാണ് മഹല്ലുകൾ.  അത് കൊണ്ട് മഹല്ല് സമിതിക്ക് വ്യക്തമായ ഒരു ദര്‍ശനം വേണം കാഴ്കാപ്പാട് വേണം പ്രവര്‍ത്തനങ്ങൾക്ക് കൃത്യമായ ആസൂത്രണം വേണം.......

ആധുനിക കാലഘട്ടത്തില്‍ മുസ്‌ലിം സമൂഹം നേരിടുന്ന നൂതന പ്രശ്‌നങ്ങള്‍ക്ക് യുക്തിപൂര്‍വം പരിഹാരം കാണാനും  സമൂഹത്തെ ശരിയായ ദിശയില്‍ നയിക്കാനും മഹല്ല് സംവിധാനനങ്ങക്ക് കഴിയണം. മഹല്ലു ഉത്തരവാദിത്വ പ്പെട്ടവർ  തങ്ങളുടെ മേല്‍ അര്‍പ്പിതമായ ഉത്തരവാദിത്തങ്ങളെ കുറിച്ച് തികഞ്ഞ ബോധ്യമുല്ലാവരായിരിക്കണം, ഫലപ്രദമായി അവ നിര്‍വഹിക്കുന്നവരും അതിനു കഴിവുല്ലവരുമായിരിക്കണം. .......

യുവാക്കൾ മഹല്ലിൽ സജീവ മാകണം  
പ്രായമായവരുടെയും കാരണവന്മാരുടെയും  കൂട്ടായ്മയാണ് മഹല്ല് എന്ന് തെറ്റിദ്ധരിച്ച അവസ്ഥ ഈ അടുത്ത കാലത്ത് വരെ ഗള്‍ഫിലും നാട്ടിലും ഉണ്ടായിരുന്നു. അതിനു ഒരു പാട് മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്, യുവാക്കൾ മഹല്ല് നെത്ര്വസ്ഥാനത്തു  വന്നുകൊണ്ടിരിക്കുന്നത് നല്ല മാറ്റത്തിന്റെ തുടക്കമാണ്. സ്വയംതൊഴില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചും ജീവിതമാര്‍ഗങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയുമുള്ള പ്രവർത്തനങ്ങൾ മഹല്ലുകൾ ആവിഷ്കരിക്കുമ്പോൾ യുവാക്കൾ അതിൽ കൂടുതൽ ആക്രുഷ്ടരാകും. ഇടക്കിടെയുള്ള യുവസംഗമങ്ങള്‍, പ്രഭാഷണങ്ങള്‍, ജനസേവന പ്രവര്‍ത്തനങ്ങള്‍, അവരുടെ കലാ-സാഹിത്യാഭിരുചികള്‍ പ്രകടിപ്പിക്കാനുതകുന്ന വിവിധ മീഡിയകൾ അവര്ക്കായി  തുറന്നു കൊടുക്കുമ്പോൾ മഹല്ലിൽ കൂടുതൽ ആവേശത്തോടെ പ്രവര്തിക്കാൻ യുവാക്കള്‍താത്പര്യം പ്രകടിപ്പിക്കും................................വിഷയാവതരണത്തിൽ മജീദ്‌ സൂചിപ്പിച്ചു

നൂറുദ്ദീന്‍ അവതാരകനായിരുന്നു. കെ കെ ജലീല്‍ സ്വാഗതവും പ്രോഗ്രാം ജെനെറൽ കണ്വീനർ ഷാഹിദ് എൻ നന്ദിയും പറഞ്ഞു.
ഹമീദ് മാസ്റ്റര്‍ സാഹിതീ പുരസ്കാരം
ക്യു സി എം സി നടത്തിയ കഥ, കവിത, പ്രബന്ധ രചനാ മത്സരങ്ങളുടെ നാവിയന്‍ മണ്ണില്‍ ഹമീദ് മാസ്റ്റര്‍ സാഹിതീ പുരസ്‌കാരം ചടങ്ങില്‍  വിതരണം ചെയ്തു. ഹമീദ് മാസ്റ്റരെ അനുസ്മരിച്ചു കൊണ്ട്  ചടങ്ങിൽ   നൂറുധിൻ പ്രഭാഷണം നടത്തി.  ഹമീദ് മാസ്ടരുടെ നിസ്സ്വാർത്ഥ സേവനങ്ങളും പ്രവർത്തനങ്ങളും ഓരോ അംഗങ്ങൾക്കും  മാത്രകയായിരുന്നു, കലാകായിക രംഗത്ത് മികച്ചു നിന്ന ഹമീദ് മാസ്റ്റെർ  കുമ്പലത്തെ ഓരോരുത്തരുടെയും മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു.  ഏതൊരു പ്രശ്നവും അതിനെ സങ്കീർണമാക്കാതെ വളരെ എളുപ്പത്തിൽ പരിഹരിക്കാനുള്ള ഹമീദ് മാസ്ടരുടെ കഴിവ് വളരെ വലുതായിരുന്നു. സാമൂഹിക സാംസ്കാരിക ദീനീ മണ്ഡലങ്ങളിൽ നിറ സാന്നിധ്യമായിരുന്ന ഒരു പാവം സ്കൂൾ അദ്ധ്യാപകൻ. ജാതി മത രാഷ്രീയ സംഘടന വ്യത്യാസമൊന്നും നോക്കാതെ എല്ലാവരോടും കുശലം പറഞ്ഞു അതും നർമത്തിൽ പൊതിഞ്ഞ സംസാരം - സ്വന്തം സമയവും കാര്യവും നോക്കാതെ മറ്റുള്ളവരുടെ വിശമത്തിൽ വേദനയിൽ പങ്കുവെച്ചും പരാതികളും പരിഭവങ്ങളും കേട്ട് കൊടുത്തും പരിഹരിച്ചും നടന്ന സ്നേഹ സമ്പന്നൻ, നല്ലൊരു വോളി പ്ലയെർ, എല്ലാറ്റിലും ഉപരി കറകളഞ്ഞ ഒരു ദീനീ പ്രവര്ത്കൻ മറ്റുള്ളവരുടെ വിഷയത്തിൽ ജാതി മത ഭേദമന്യേ ഇടപെട്ടു യാതൊരു പ്രതിഫലവും കാംക്ഷിക്കാതെ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചു പ്രവര്തിച്ച്  മാത്രക കാണിച്ച  വ്യക്തിത്വം. സ്കൂളിലെ കുട്ടികള്ക്കും സഹ പ്രവര്തകര്ക്കും നല്ലത് മാത്രമേ അദ്ദേഹത്തെ പറ്റി പരായ്നുള്ളൂ. അള്ളാഹു അദേഹത്തിന് സ്വർഗം പ്രധാനം ചെയ്യട്ടെ. മഗ്ഫിരത്തും മർഹമത്തും നല്കി അദ്ദേഹത്തിന്റെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ.....ആമീൻ 

കവിത കഥ പ്രബന്ധം ഈ മൂന്നു ഇനങ്ങളിലയിരുന്നു സൃഷ്ടികള്‍ ക്ഷണിച്ചത് മൂന്നിനും ഓരോ വിഷയവും കൊടുത്തിരുന്നു. കഥ:പ്രവാസം, കവിത: വഴിയോരക്കാഴ്ചകൾ പ്രബന്ധം:സോഷിയൽ മീഡിയയിലെ കതിരും പതിരും.  

കഥയ്ക്ക് ഷംല റബീഹിന്റെ (അപ്ഡാറ്റഡു അല്ലാത്ത പ്രവാസിയുടെ കിനാവുകൾ)
കവിതയ്ക്ക് ജാസ്മിന്‍ ബഷീര്‍ (തിരിഞ്ഞുനോട്ടം)
പ്രബന്ധത്തിന് കെ ടി ഷരീഫ്  സോഷിയൽ മീഡിയയിലെ കതിരും പതിരും.  
പുരസ്‌ക്കാരത്തിന് അര്‍ഹമായി. 
വിജയികളെ   മഹല്ല് സിക്രട്ടറി അനുമോദിച്ചു അവർക്ക് ആശംസകൾ നേരുകയും ചെയ്തു "അഭയർതികളുടെ  വഞ്ചികളിൽ  നിന്നും ഒഴികിപ്പോയ അനേകായിരം  കുട്ടികൾ .... ലോകത്തിന്റെ കണ്ണ് തുറപ്പിക്കും വിധം കടല്പരപ്പിൽ കമഴ്ന്നുരങ്ങിയ ഐലൻ കുർദി, വെടിയുണ്ടയുടെ ചീറ്റലുകളിൽ  പൊട്ടിത്തെറിക്കുന്ന തലച്ചോറുകൾ.... ഒഴുകിഒലിക്കുന്ന രക്തപ്പുഴകൾ...  ഇതൊക്കെ കാണുമ്പോൾ ഒരു കവിക്ക് ഒരു എഴുത്ത്കാരന്  എങ്ങനെ പേന അടച്ചു വെക്കാൻ കഴിയും. പേനയെ  ആയുധമാക്കി നന്മയുടെ വിപ്ലവത്തിന് സമൂഹത്തിനു കരുത്തു നല്കാൻ ഓരോരുത്തർക്കും സാധിക്കട്ടെ...."ദിശയറിയാതെതുഴയുന്ന വഞ്ചി  പോലെയോ  ദിക്കറിയാതെ പറക്കുന്ന  പക്ഷിയെ   പോലെയോ കാറ്റത്തുപറക്കുന്ന അപ്പൂപ്പന്‍താടി പോലെയോ ലക്ഷ്യമില്ലാതലയുന്ന സഞ്ചാരിയല്ല എഴുത്തുകാർ. എന്നിലെ എന്നെ തിരിച്ചറിഞ്ഞു കൊണ്ട്  വിദ്യുത്ഭാവനയുടെ ഉത്പ്രേരകങ്ങൾ സാഹിത്യ  ലോകത്ത് അറിയിക്കാനും മലയാളിയുടെ കാവ്യ സങ്കല്പങ്ങലിൽ നല്ല മാറ്റങ്ങൾ വരുത്താനും കരുത്തുറ്റ രചനകൾ ആവിഷ്കരിക്കാനും ഈ എഴുതുകാർക്ക്  സാധിക്കട്ടെ.  ആധുനിക ജീവിത ചുറ്റുപാടുകളെ ആഴത്തിൽ മനസ്സിലാക്കി  ശരിയും തെറ്റും കണ്ടത്താൻ  കഴിയുന്ന ഒരു പാട് സൃഷ്ടികൾ  രചിക്കാൻ ഈ എഴുത്തുകാർക്ക് കഴിയട്ടെ എന്നും തന്റെ ആശംസാ പ്രസംഗത്തിൽ മഹല്ല് സിക്രട്ടറി മജീദ്‌ നാദാപുരം കൂട്ടി ചേർത്തു.

 സമ്മാന വിതരണം
'സ്ത്രീ ശാക്തീകരണം മഹല്ലുകളില്‍',  ക്യു സി എം സി മത്സര വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാന വിതരണം, വിവിധ കലാപരിപാടികള്‍ എന്നിവയും അരങ്ങേറി. കലാപരിപാടികള്‍ക്ക് റഫീക്ക് ആലായി, സലാഹ്, താഹ മജീദ്, അഷ്‌റഫ്, സമീഹ്, സി  റഷീദ്, വി എം ഷമീല്‍, ഷാഹിദ് എൻ  ഷമീൽ എ ജെ, എന്നിവർ  നേതൃത്വം നല്കി.

ചുരുക്കത്തിൽ തകാഫുൽ പത്താം വാര്‍ഷിക ആഘോഷ സമാപന പരിപാടി മറക്കാനാവാത്ത അനുഭവമായി മാറി, സ്നേഹ സൌഹൃദങ്ങൾ കൊണ്ട് ധന്യമായ ഒരു ദിനം. ക്യു സി എം സി അംഗങ്ങൾക്ക്  എക്കാലത്തും മധുരിക്കുന്ന ഓര്‍മയായി അവശേഷിക്കും എന്നതില്‍ സംശയമില്ല. രാവിലെ 8 മണി മുതല്‍ വൈകീട്ട് 7.30 വരെ എഫ് സി സിയിൽ നടന്ന പരിപാടിയിൽ ഒത്തു ചേരലുകളും ഗൌരവമായ ചര്‍ച്ചകളും നടന്നു, ആരോഗ്യ സെമിനാർ നടന്നു, മെഡിക്കൽ ചെക്കപ്പ് നടന്നു, സാഹിതീ പുരസ്കാരവും മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ചെറിയ കമ്പളംമഹല്ലിന്റെ ചരിത്രത്തിൽ   ഒരു പൊൻ തൂവൽ കൂടെ ചേർക്കുകയായിരുന്നു.
ഈ പരിപാടിയുടെ ജനറൽ കണ്വീനർ ഷാഹിദ് എന്നിന്റെ  പ്രവർത്തനം എടുത്തു പറയേണ്ടതാണ് .
ഇത്രയും വിജയമായത് ഷാഹിദിന്റെ ആത്മാർത്ഥ പ്രവർത്തനത്തിന്റെ ഫലം തന്നെയാണ്. ഷാഹിദ് എന്നി നോടൊപ്പം ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറയുന്നു. കൂട്ടായ പ്രവർത്തനത്തിന്റെ വിജയം ഐക്യമത്യം മഹാ ബലം.


മഹല്ല് സിക്രട്ടറി