സ്പ്രിംഗ് 2013



22-11-2013
 
മനസ്സിന് ഏറെ സന്തോഷവും ആനന്ദവും നല്കിയ  യായ്ത്രയായിരുന്നു നമ്മുടെ സ്പ്രിംഗ് 2013. സുബാറ കോട്ടയും ഷമാൽ പാർക്കുമായിരുന്നു ലക്ഷ്യം.  കുട്ടികളും മുതിർന്നവരും ചേർന്ന് അമ്പത്തഞ്ചിലധികം ക്യു സി എം സി അംഗങ്ങൾ രാവിലെ എട്ടു മണിയോടെ പ്രസിടെണ്ടിന്റെ വീട്ടിൽ എത്തുകയായിരുന്നു. രാവിലെ 9.30nu പ്രാർഥനയോടെ പുറപ്പെട്ട യാത്ര തികച്ചും സുരക്ഷിതമായ ഡ്രൈവിങ്ങിലൂടെ പാകിസ്ഥാനി ഡ്രൈവർ ജുമുഅ നമസ്കാരത്തിനു സുബാരയിൽ എത്തിച്ചു. (അൽ ഹംദു  ലില്ലാഹ്) മനോഹരമായ സുബാറയിലെ പള്ളിയിൽ നിന്നും ജുമുഅ നമസകരിക്കുകയും അസര് നമസ്കാരം കസ്രാക്കുകയും  ചെയ്ത ശേഷം നേരെ സുബാറ കോട്ടയിൽ എത്തി. ഖത്തരിന്റെ ചരിത്ര പ്രധാനമായ സുബാറ ഫോർട്ട്‌  (ഈ സ്ഥലം യുനസ്കോ ഈയിടെയായി അവരുടെ പൈതൃക സ്ഥലങ്ങളുടെ ലിസ്റ്റിൽ ഉൾപെടുത്തിയതായി വാർത്തകളിൽ കണ്ടിരുന്നു) കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം  അവിടെ നിന്നും സുബാര ഫോർട്ട്‌ ഉൾപെടുത്തി കൂട്ടമായി ഫോട്ടോ എടുത്തതിനു ശേഷം നേരെ ഷമാലിലെക്കു പുറപ്പെട്ടു. ഷമാൽ ഫാമിലി പാർകിൽ നിന്നും ഉച്ച ഭക്ഷണത്തിനു ശേഷം ഫഹീമിന്റെ ഖിറാഅത്തോടെ പ്രസിഡന്റിന്റെയും കബീർ സാഹിബിന്റെയും ചെറു ഉപദേശത്തിനു ശേഷം കായിക മത്സരങ്ങൾ  നടത്താൻ ഓരോ കോ ഒര്ടിനാറെര്സും സജീവമായി രംഗത്ത് വന്നു.

മത്സര പരിപാടികല്ക്ക് കൂടുതൽ ആവേശമുണ്ടാക്കാൻ ഷാഹിദും മജീദും ചേർന്ന് സഫ മർവ എന്നീ നാല്  ഗ്രൂപുകളായി തിരിച്ചു  തുടർന്ന് ഗ്രൂപ്പ് അടിസ്ഥാനത്തിൽ വിവിധ മത്സരങ്ങൾ നടത്തി. മനോഹരമായ ഷമാൽ ഉദ്യാനത്തിലെ തണുത്ത കാറ്റ് മത്സരങ്ങൾ നടത്താനുള്ള ആവേശം വർദ്ധിപ്പിക്കുകയായിരുന്നു. അത്രയും മനോഹരമായ കാലാവസ്ഥയായിരുന്നു ഷമാലിൽ അനുഭവപ്പെട്ടത്. തലേ ദിവസം വരെ കാലാവസ്ഥ പ്രതികൂലമായി ബാധിക്കും എന്ന ആശങ്കയെ തികച്ചും അസ്താനത്താക്കുന്ന  സുന്ദരമായ കാലാവസ്ഥ. അങ്ങിനെ  വിവിധ മത്സരങ്ങളുമായി മുമ്പോട്ട്‌ പോയി. കുട്ടികളുംമു തിർന്നവരും മത്സരത്തിൽ ആവേശ പൂർവം  പങ്കെടുത്തു, നാരങ്ങ കളിയിയും, നാരങ്ങ പെറുക്കി ഒരുമിച്ചു കൂട്ടലും, കൊക്കം പറക്കലും, ഉന്നം കണ്ടത്തലും, ബലൂണ്‍ പൊട്ടിക്കലും ഇങ്ങനെ വ്യത്യസ്തമായ ഒരു പാട്  കായിക പരിപാടികൾ...

വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ നമ്മുടെ  കളികൾ നോക്കി കാണുകയും ചിലർ നമ്മോടൊപ്പം  ചേരാൻ ശ്രമിക്കുക്കയും ചെയ്തു .. ഒരു പ്രായമായ ഈജിപ്ത് കാരൻ നമ്മുടെ കമ്പ വലി മത്സരത്തിൽ കൂടിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ആവേശമായ കമ്പ വലി മത്സരത്തിൽ മർവ ടീം സഫയെ പരാജയപ്പെടുത്തിയത് വളരെ കൌതുകമുണർത്തി... അതിന്റെ ആവേശത്തിലായിരുന്നു ഈജിപ്തുകാരൻ കമ്പ വലിയിൽ ചേർന്നതും പെട എന്ന് നിലത്തു വീണതും. കൊക്കം പറക്കിലിനിടയിൽ ചിലർ വീണതും വളരെ രസകരമായി തോന്നി. അപകടം ഒന്നും പറ്റാത്ത വീഴ്ചയായത് കൊണ്ട് വീഴ്ചകലൊന്നും കാര്യമാക്കാതെ എല്ലാവരും ഓരോ മത്സരവും നന്നായി ആസ്വദിച്ചു. കായിക പരിപാടികളിൽ നമ്മുടെ റഷീദിന്റെ മകൾ പൊയന്റുകൾ വാരിക്കൂട്ടുകയായിരുന്നു. കളികൾ കഴിഞ്ഞു ക്ഷീണിച്ചപ്പോൾ ഇത് പോലുള്ള പരിപാടികളിൽ എന്നും  രുചിയുള്ള ചായ നല്കുന്ന നമ്മുടെ  സ്വന്തം അമ്മദ്ക്ക ചായയുമായി വന്നു  അമ്മദ്ക്കയുടെ ചായ എല്ലാവർക്കും വീണ്ടും ഉണർവേകി. 

മഗ്രിബോടെ കായിക പരിപാടികൾ അവസാനിപ്പിച്ചു. 42 പോയന്റോടെ മർവ ഒന്നാം സ്ഥാനത്തു എത്തുകയായിരുന്നു. മഗ്രിബ്  നമസ്കാരത്തിനു ശേഷം കലാ പരിപാടികൾ ആരംഭിച്ചു, നൂറുധീക്കയുടെ ചോദ്യോത്തര പരിപാടിയോടെയായിരുന്നു കലാ പരിപാടികൾ ആരംഭിച്ചത്, വളരെ ഉപകാര പ്രധമായതും വിജ്ഞാന പ്രധമായതുമായ ചോദ്യങ്ങൾ ആയിരുന്നു നൂരുധീൻ ഒരുക്കിയത്. ചോദ്യങ്ങൾക്കിടയിൽ കളിച്ച നാടകം സദസ്സിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയായിരുന്നു രസകരമായ പാടുകളും പ്രസംഗങ്ങളും കോർത്തിണക്കിയ ഒരു  ചെറു ചിത്രീകരണം  നന്നായി അവതരിപ്പിക്കാനും സദസ്സിനെ ലൈവാക്കാനും സലാഹിനും ഷാഹിദിനും രിയാസിനും കഴിഞ്ഞു എന്ന് തന്നെ പറയാം. റിയാസിന്റെ രാഷ്ട്രീയ ക്കാരനായുള്ള വരവും .... മനോഹരമായ പ്രസംഗവും ചോദ്യം ചെയ്യലും ഒരു ചിത്രീകരണ സ്വഭാവത്തിലേക്കു മാറുകയായിരുന്നു അഴിമതിക്കെതിരെ ശബ്ദമുയർത്തിയ ചിത്രീകരണം എല്ലാവരും നന്നായി ആസ്വദിച്ചു. ഇപ്പോഴും പലരുടെയും മനസ്സിൽ ആ പാട്ട്  ഓര്മ വരുന്നുണ്ടാകും. ശേഷം നൂരുധീൻ ചോദ്യോത്തരം തുടരുകയും എലാവരും ചോദ്യങ്ങള്ക്കുത്തരം നല്കുകയും അവരവരുടെ മിടുക്ക് കാണിക്കുകയും ചെയ്തു. അതിനു ശേഷം അഷ്‌റഫ്‌ നെല്ലിയോട്ടിന്റെ കുസൃതി ചോദ്യം എല്ലാവരെയും ചിരിപ്പിച്ചു, ചോദ്യങ്ങലേക്കാൾ ഏറെ ശ്രദ്ധേയമായത് അശ്രഫിന്റെ അവതരണമായിരുന്നു. അശ്രഫിന്റെ അവതരണം ഇപ്പോഴും ഓരോരുത്തരുടെയും മനസ്സില് നിറഞ്ഞു നില്ക്കുന്നു.

അത് കഴിഞ്ഞു നേരെ പാട്ട് പെട്ടിയിലേക്ക്  നീങ്ങി കബീർ സാഹിബിന്റെ മനോഹരമായി പാട്ടോടെ പാട്ട് പെട്ടി ആരംഭിച്ചു .. തുടർന്ന് സലാഹ് ശാകിര് ഷാഹിദ് റിയാസ്   പാടാൻ അറിയാവുന്ന എല്ലാവരും നന്നായി പാടി നൂരുധീക കീബോർഡും ആലയി തബലയും വായിച്ചു. കൃത്യം എഴുമണിവരെ പാട്ടും കലാ പരിപാടികളുമായി അവിടെ ചിലവഴിച്ചു.

സ്വന്തം നാട്ടുകാരൊത്തു സന്തോഷവും  സ്നേഹ സൌഹൃദങ്ങളും പരസ്പര കൈമാറാൻ പറ്റിയ അപൂര്വ നിമിഷങ്ങളായിരുന്നു ടൂറിൽ ഉടനീളം. നാട്ടിൽ നിന്നും  സന്ദർശന വിസയിൽ വന്ന മൊയ്തുക്കയുടെയും കുടുംബത്തിന്റെയും സാന്നിധ്യവും മൊയ്തുക്ക ചില മത്സര പരിപാടിയിൽ നമ്മോടൊപ്പം ചേർന്നതും എല്ലാവർക്കും ആവേശം നല്കി.

വിജയികൾക്ക് സമ്മാനങ്ങളും  ഓവർ ഓൾ പോയിന്റ്‌ നേടിയ മർവ ടീമിന്  ട്രോഫിയും നല്കിയതിനു ചെയ്ത ശേഷം, മൊയ്തുക്കയുടെ പ്രാർത്ഥനയോടെ  പരിപാടികൾ ഏഴുമണിക്ക് അവസാനിപ്പിച്ചു.  എല്ലാവരും ബസ്സിൽ തിരിച്ചു കയറി. തിരിച്ചു വരുമ്പോൾ രണ്ടു ടീമായി അന്താശ്ശേരി മത്സരം നടത്തി ഒരു ടീമിനെ സലാഹും മറ്റേ ടീമിനെ ഷാഹിദും നയിച്ചു. അന്താശ്ശേരി മത്സരം വളരെ ആവേശത്തോടെ നീങ്ങുന്നതിനടയിൽ, ഒന്നും മിണ്ടാതിരിക്കുന്ന ചിലരുടെ അടുത്തു പോയി അശ്രഫ്ഫും മജീദും മധുരം മലയാളം പരിപാടി അവതരിപ്പിച്ച, അന്തശ്ശേരി കഴിഞ്ഞതോടെ വീണ്ടും ഈ രണ്ടു ടീമുകളോടും നൂരുധീൻ നേരത്തെ തയ്യാറാക്കിയ മനോഹരമായ ചോദ്യങ്ങൾ ചോദിച്ചു. ചോദ്യങ്ങൾ എല്ലാം കഴിയുമ്പോഴേക്കും ബസ്‌ ദോഹയിൽ പ്രസിഡന്റിന്റെ വീടിനടുത്ത് എത്തീയിരുന്നു. നേരത്തെ ഓർഡർ ചെയ്ത രാത്രി ഭക്ഷണവുമായി സന്തോഷത്തോടെ എല്ലാവരും പിരിഞ്ഞു ... അങ്ങിനെ ഈ പ്രാവശ്യത്തെ സ്പ്രിംഗ് 2013 ഉം ഭംഗിയായി കഴിഞ്ഞു ....

------------------------------------------------------------------------------------------------
അൽഹംദുലില്ലഹ് നമ്മുടെ യാത്ര പടച്ചവന്റെ അനുഗ്രഹത്താൽ വളരെ നല്ല വിജയമായിരുന്നു.  കാലാവസ്ഥ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉണ്ടായിരുന്നങ്കിലും വളരെ നല്ല കാലാവസ്ഥയായിരുന്നു നമുക്ക് ലഭിച്ചത്. ഒരു പാട് നല്ല കലാ കായിക പരിപാടികൾ നടത്താൻ നമുക്ക് കഴിഞ്ഞു. ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവരെയും നമുക്ക് അനുമോധിക്കാം. ഈ യാത്ര വിജയിപ്പിച്ച  രാവിലെ എട്ടു മണി മുതൽ പത്തു വരെ യാതൊരു മുഷിപ്പുമില്ലാതെ പരിപാടികൾ നടത്തുകയും ആസ്വദിക്കുകയും വിജയിപ്പിക്കുകയും ചെയ്ത എല്ലാ അംഗങ്ങളെയും പേരെടുത്തു പറയാതെ ഈ പ്രോഗ്രാമിന്റെ ജനറൽ കണ്വീനർ എന്ന നിലയ്ക്ക് നന്ദി പറയുന്നു.  തിരക്ക് പിടിച്ച ജീവിതത്തിനിടയിലുള്ള നമ്മുടെ ഈ യാത്രയും യാത്രയിലെ വൈവിദ്യമാര്ന്ന കലാ കായിക പരിപാടികളും നമുക്കെല്ലാവര്ക്കും സന്തോഷവും ആനന്ദവും നല്കി എന്നതിൽ സംശയമില്ല ഇനിയും ഇത് പോലെയുള്ള പരിപാടികൾ നമുക്ക് നടത്താൻ  കഴിയട്ടെ എന്നാശംസിക്കുന്നു.  മത്സരത്തിൽ പങ്കെടുത്തു വിജയിച്ച ഓരോ കലാ കാരന്മാർക്കും ഓവർ ഓൾ ട്രോഫി കരസ്ഥമാക്കിയ മർവ ടീമിനും പ്രത്യേകം അഭിനന്ദനങ്ങൾ !!

ക്യു സി എം സി പ്രോഗ്രാം കണ്‍വീനർ











 
 



































6 comments:

  1. realy i appreciate to u..., well done gud work.

    ReplyDelete
  2. സമയം കാലത്ത് 7 മണി,മനസ്സില് ഒരു പെരുന്നാളിന്റെ പ്രതീതി,എങ്കിലും ആകാശത്ത് മഴക്കരില്ലെങ്കിലും മനസ്സില് കാറ്റും കോളും ആയിരുന്നു,തണുപ്പും മഴയും വക വെക്കാതെ നമ്മുടെ സഹോദരിമാര് തങ്ങളുടെ പിഞ്ചു മക്കളെയും കൂട്ടി വരാൻ മടിക്കുമോ?പക്ഷെ എല്ലാ കണക്കു കൂട്ടലുകളെയും തെറ്റിച്ചു കൊണ്ട് 7.30 ഓടു കൂടി ഓരോരുത്തരായി വരാന് തുടങ്ങി.വണ്ടി ഓടി എത്താൻ അല്പം താമസിച്ച റിയാസും വന്നതോടെ യുവത തികച്ചും ഫോമിലായി.കാഴ്ചയില് അല്പം നീരസം ഉണ്ടാക്കിയെങ്കിലും ബസ്സ് നമ്മുടെ മനസ്സിനിണങ്ങിയ വേഗതയിൽ യാതൊരു അലോസരവും ഉണ്ടാക്കാതെ മുന്നോട്ടു കുതിച്ചു.ഓരോ യാത്രയും ഒരു പുതിയ അനുഭവമാകുന്നു.ഞങ്ങളുടെ ഉമ്ര യാത്രക്കുള്ള ഒരു പഠന ക്ലാസ്സിൽ ഞങ്ങളുടെ അമീര് പറഞ്ഞ കാര്യം ഒര്ക്കുകയാണ്,മനുഷ്യരുടെ എല്ലാ നല്ലതും ചീത്തയുമായ സ്വഭാവങ്ങള് പുറത്തെടുക്കുക യാത്രയിലനെന്നു,പക്ഷെ നമ്മുടെ പരസ്പര സ്നേഹം കൊണ്ട് തന്നെയാവണം 12 മണിക്കൂറിനുള്ളിൽ ഒരു വിധ അസ്വരസ്യങ്ങലോ മടുപ്പോ ആര്ക്കും ഉണ്ടായില്ല.മറിച്ച് കൂടുതലും അടുത്തറിയാനും പരിജയം പുതുക്കാനും ആയിരുന്നു എല്ലാവര്ക്കും ആവേശം. എടുത്തു പറയേണ്ട കാര്യം ഓരോരുത്തരും തങ്ങള് ഏറ്റെടുത്ത ദൗത്യ നിർവഹണത്തിൽ കാണിച്ച അർപ്പണ മനോഭാവമാണ്.ഗതാഗതം ഏറ്റെടുത്ത റഷീദ്,ഭക്ഷണം ഏര്പ്പാട് ചെയ്ത ജലീല് സാഹിബ്,കളികള്ക്കുള്ള കോപ്പുകൾ സംഘടിപ്പിച്ച നമ്മുടെ യുവ തുർക്കികൾ...സലഹ്,ഷഹിദ്,താഹ,നൂരുധീൻ,അഷ്‌റഫ്‌,അലായി,ശമീല്,കെ എസ്സുമാർ അവരെക്കാൾ അധികമായി പേര് വിട്ടു പോയ സഹോദരന്മാര്,അമ്മദ്ക ചായ എല്ലാം ഒന്നിനൊന്നു മികവു,എല്ലാവരും ഒരേ മനസ്സോടെ.... എല്ലാം ഭംഗിയാക്കി നടക്കണമെന്ന വാശിയോടെ നമ്മുടെ പരിപാടിയുടെ കാര്യാ കർത്താവ്‌ മജീദ്‌ നാദാപുരവും കൂടെ...പിന്നെ അങ്ങോട്ട്‌ പോടീ പൂരം തന്നെ.യാത്രയിൽ കാരണവരായി നാട്ടിൽ നിന്ന് വന്ന മൊയ്തു സാഹിബും.എല്ലാം നൂറിൽ നൂറു.അൽഹംദുലില്ലാഹ്.എല്ലാവര്ക്കും നമ്മുടെ മഹല്ല് കമ്മിറ്റിയുടെ പേരില് നന്ദി രേഖപ്പെടുത്തട്ടെ...

    ReplyDelete
  3. ELLAM BANGIYAYI KAZHINHU, AL HAMDULILLAH.
    ITHINE PATTIYULLA MEMBERSINTE ABIBRAYANGAL SADARANA POLE YATHRAYUDE MADAKKATHIL SAMAYA KURAVU KARANAM NADANNITTILLAH. ATHINU SAMAYAM KANANAM ENNA ABIPRAYAM REKAPPEDUTHUNNU.

    ReplyDelete