കതിര്‍ 2013

കതിര്‍ 2013
ഈ വര്‍ഷത്തെ നാഷണല്‍ സ്പോര്‍ട്സ് ദിവസമായി ഫെബ്രുവരി 12 ചൊവ്വ ഖത്തര്‍ ആഘൊഷിച്ഛപ്പോൾ  അതിന്റെ ഭാഗമായി ആ ദിവസത്തിനോട് ഐക്യദാര്‍ഡിയം പ്രഖ്യാപിച്ചു കൊണ്ട് യൂത്ത് ഫോറം നടത്തിയ  കായിക മത്സരത്തില്‍  നാം പങ്കെടുത്ത്  വിജയിക്കുകയും അതിന്റെ വിജയാവേശം  കെട്ടടങ്ങുന്നതിന് മുമ്പേ qcmc എഫ് സി സി ഹാളിൽ നടത്തിയ കതിർ 2013  "സര്‍ഗ്ഗ സായാഹ്നം" ജനപങ്കാളിത്തത്താലും പരിപാടികളുടെ വൈവിധ്യത്താലും അവിസ്മരണീയമായി. സ്പോര്സ്റ്സും ആര്ട്സും qcmc  പ്രവർത്തകർക്ക്  ഒരു പോലെ വഴങ്ങുമെന്ന് ചെറിയ കുമ്പലത്തെ കലാകാരന്മാർ തെളിയിച്ചിരിക്കുകയാണ് .

മനസ്സിൽ നാടും നന്മയും നാടിെൻറ കുളിർമയും കൂടെ കൊണ്ട് നടക്കുന്ന, കടല്‍ കടന്നു കാതങ്ങൾക്കിപ്പുറം അറബി നാട്ടിൽ ജീവിത വഴി തേടി വന്ന, «ചെറിയ കുമ്പളം» എന്ന് പറയുമ്പോഴും കേൾക്കുമ്പോഴും അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന ഖത്തറിലെ ചെറിയ കുമ്പളത്തെ എല്ലാ സുമനസ്സുകളെയും സംഘടിപ്പിച്ച് കൊണ്ട് ഖത്തർ ചെറിയ കുമ്പളം മഹല്ല് കമ്മിറ്റീ നടത്തിയ  പരിപാടിയായിരുന്നു  കതിര്‍ 2013.
പ്രവാസികൾക്കിടയിലെ നവസർ‍ഗ പ്രതിഭകളെ കണ്ടെത്താനും അവർക്ക് പ്രോത്സാഹനങ്ങൾ നൽകാനും ഒപ്പം നാം നടത്തിപ്പോരുന്ന സ്നേഹ സാന്ത്വന സ്പർഷങ്ങലള ഒന്ന് കൂടി ശക്ത്പ്പെടുത്താനും നാടിെൻറ പുരോഗമനത്തിന് വേണ്ടി ഒറ്റ ക്കെട്ടായി പ്രവർത്തിക്കാനും തിരക്കേറിയ ഈ പ്രവാസ ജീവിതത്തിനിടയിലും സ്നേഹ സൌഹ്ര്ദങ്ങൾപങ്കു വെക്കാനും പരസ്പരം കൂടുതൽ അറിയാനും നാടിെൻറ ഓർ‍മകളെ കൂടുതൽ ശക്തിപ്പെടുത്താനും കതിര്‍ 2013 ഉപകരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

കലയെ  നന്മയുടെ മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്താനും ധൈഷണിക വിപ്ലവത്തിന് നേതൃത്വം നല്‍കാനും  പ്രേരിപ്പിക്കുക എന്നതായിരുന്നു സര്‍ഗ്ഗ സായാഹ്നം നല്‍കിയ  സന്ദേശം, ദൈവത്തെ മറന്നു പൈശാചിക പാത പിന്തുടര്‍ന്ന് അനാചാരങ്ങളും അധര്‍മ്മങ്ങളും കൊണ്ട് നന്മയുടെ വിളക്കുകള്‍ ഒന്നൊന്നായി കെട്ടു കൊണ്ട് അന്ധകാരം ജനജീവിതത്തിന്റെ വഴികളിലല്ലാം നിറയുന്ന ഈ കറുത്ത കാലത്ത്  പിശാചിന്റെ ദുര്മാന്ത്രങ്ങളിൽ നിന്നും വിട്ടുനിന്നു കാല ഭേദങ്ങളുടെ അതിരുകള്‍ ഭേദിച്ചു അതിനെ അതി ജീവിക്കാനും വെളിച്ചം ലഭിക്കാനും യഥാര്‍ത്ഥ ദീന്‍ മുറുകെ പിടിച്ചു ജീവിക്കേണ്ട ആവശ്യം പുതിയ കാലത്തോട് വിളിച്ചു പറയുന്ന സാമൂഹിക സംവേദനത്തിനുള്ള ചിന്താശക്തിയെ ഉത്തേജിപ്പിക്കാനുതകുന്ന "വെളിച്ചമെവിടെ" എന്ന ചിത്രീകരണം ,  ഗാനങ്ങള്‍,  നാടൻ പാട്ടുകൾ നിമിഷ പ്രസംഗം, മാജിക് കുട്ടികളുടെ പരിപാടി  തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറി.  നിലവാരമുള്ള ഒട്ടേറെ ഗാനങ്ങളും ഹാസ്യ സ്കിട്ടും കുമ്പലത്തെ കഴിവുറ്റ കലാകാരന്മാര്‍ സദസ്സിനു സമ്മാനിച്ചു, റിയാസിറെയും സലാഹിന്റെയും സ്കിറ്റ് സദസ്സ് നന്നായി ആസ്വദിച്ചു.

കുമ്പലത്തെ പഴയ ചരിത്ര കഥകൾ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചപ്പോൾ സദസ്സിനു വേറിട്ട അനുഭവമായി, പുതു തലമുറയിൽ പെട്ടവർ അറിയാതിരുന്ന കുമ്പലത്തെ പല ചരിത്ര സത്യങ്ങളും വിവിധ സംഭവങ്ങളും പരസ്പരം പങ്കു വെക്കാനും  പുതിയ അറിവ് പകര്ന്നു നല്കാനും മുക്കാൽ മണിക്കൂർ നീണ്ടു നിന്ന  കുമ്പളം ചരിത്രത്തിലൂടെ (ടീ ടോക് ) എന്ന പരിപാടിയിലൂടെ അതിന്റെ അവതാരകരായ അഷ്‌റഫ്‌ എൻ, മജീദ്‌ മൈളിശ്ശെരി, നജീബ്  എൻ സുബൈര് എൻ, റഷീദ് എൻ, നൂരുധിൻ എം, മുബാറക് ചുണ്ടക്ക  എന്നിവര്ക്ക് കഴിഞ്ഞു .ആറു  മണിക്കൂര്‍ നീണ്ടു നിന്ന പരിപാടി എന്ത് കൊണ്ടും ശ്രദ്ധേയമായിരുന്നു.  എഴുപതോളം  പേര്‍ ഒത്തു ചേര്‍ന്ന   സര്‍ഗ്ഗസായാഹ്നം  മഹല്ല് പ്രേസിടന്റ്റ് മജീദ്‌ മൈളിശ്ശേരി ഉത്ഗാടനം ചെയ്യുകയും മഹല്ല് സിക്രട്ടറി എൻ അഷ്‌റഫ്‌ സ്വാഗതവും ജെനെരൽ കണ്വീനർ മജീദ് നാദാപുരം കതിർ 2013 നെ പറ്റിസംസാരിക്കുകയും നൂരുധിൻ കിരാാത്ത് നടത്തുകയും ചെയ്തു . കതിർ 2013 ന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ടി നടത്തിയ ചിത്ര രചന മത്സരത്തിന്റെ വിജയികല്ക്കും അതിൽ പങ്കെടുത്തവർക്ക്മുളള സമ്മാനം ജലീൽ മസ്റെരും, കബീര് കെ എസ ഉം നിര്വഹിച്ചു. 


പ്രവാസികള്‍ക്കിടയില്‍ ഇത്തരം കൂട്ടായ്മകളിലൂടെയും സര്‍ഗ്ഗ സായാഹ്നങ്ങളിലൂടെയും സമൂഹത്തിനു എന്താണ് നല്‍കാന്‍ കഴിയുന്നത്?. ഇത് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. മനസ്സ് മരവിച്ചു പോകുന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് നാട്ടില്‍നിന്നും വര്‍ത്തമാന  പ്രവാസികള്‍ക്ക്  ലഭിച്ചു കൊണ്ടിരിക്കുന്നത്, നിഷ്കന്മഷരായ കുട്ടികളും സ്ത്രീകളും വൃദ്ധരും ഊര്‍ജജ സ്വലരായ യുവാക്കളും പക്വമതിനികളായ മധ്യ വയസ്കരും സമാധാനത്തോടെ ജീവിക്കുന്നിടത്തു കുഴപ്പങ്ങള്‍ സൃഷ്ടിച്ചു തമ്മിലടിപ്പിച്ചു കൊലവിളി നടത്തുന്ന ചെന്നായ്ക്കളുടെ എണ്ണം ദിനേന വര്‍ധിച്ചു വരികയാണ്.  അന്യതാബോധത്തിന്റെ ആത്മ സംഘര്‍ഷത്തിലേക്ക്  ഉള്‍വലിഞ്ഞു കൊണ്ട് സ്വന്തത്തിലേക്കു മടങ്ങുകയാണ് യുവാക്കളിലധികവും, ഭൌതിക സുഖ സൌകര്യങ്ങളുടെ ചാരുകസേര തേടി പരക്കം പായുന്ന തിരക്കില്‍ സ്വന്തം അസ്ഥിത്വത്തെ കുറിച്ചു ചിന്തിക്കാന്‍ പോലും അവര്‍ക്ക് സമയം ലഭിക്കുന്നില്ല. ഭൂത കാലത്തിന്റെ പോരാട്ടങ്ങളുടെയും നേട്ടങ്ങളുടെയും പൊങ്ങച്ചം പറഞ്ഞു വര്‍ത്തമാനത്തെ  തടവിലിടാന്‍ ശ്രമിക്കുകയാണവര്‍, സ്വാര്‍ത്ഥതയുടെ പര്യായം തേടി അലയേണ്ടതില്ലാത്ത വിധം കാലം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. മാറുന്ന ലോകത്തിന്റെ ഇത്തരം കാഴ്ചകള്‍ കണ്ടും കേട്ടും മനസ്സ് മരവിച്ച അനേകം ചെറുപ്പക്കാര്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഇവിടെ വീര്‍പു മുട്ടുകയാണ്.  ശിഥിലീകരണത്തിന്റെ പാതയില്‍ ഗമിക്കുന്ന സ്വന്തം മജ്ജയും മാംസവുമായ സമൂഹത്തെ നേര്‍ വഴിയിലേക്ക് നയിക്കാന്‍ എന്താണ് മാര്‍ഗം എന്ന് തിരയുകയാണിവര്‍, ഇവിടെയാണ്‌ ഇത്തരം കൂട്ടായ്മയുടെയും കലയുടെയും പ്രസക്തി വിളിച്ചറിയിക്കുന്നത്.  മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിക്കാനും സമൂഹത്തില്‍ കാണുന്ന അനീതികള്‍ക്കെതിരെ ശബ്ദിക്കാനും ഒരു ഇടം അന്വേഷിക്കുന്ന മനുഷ്യ സ്നേഹികള്‍ക്ക്  നല്ല കൂട്ടായ്മകള്‍ ഉണ്ടായേ തീരൂ. പ്രവാസി  ഇത്തരം കാര്യങ്ങള്‍ ഓര്‍ത്ത്‌ അടച്ചിട്ട റൂമില്‍ ഏകാന്തനായി കഴിയേണ്ടവനല്ല. സമൂഹത്തില്‍ അവനു ചില ബാധ്യതകള്‍ ഉണ്ട്, അതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരു വേദിയില്ലാതെ ചെറിയ കുമ്പളത്ത്‌കാർ ഒറ്റപ്പെട്ടു പോകാന്‍ പാടില്ല. അനീതിക്കെതിരെ  ശബ്ദിക്കാനും സമൂഹത്തെ ബോധവത്കരിക്കാനും  ഉള്ളു തുറന്നു സംസാരിക്കാനും പരസ്പരം സ്നേഹിക്കാനും സഹായിക്കാനും  സൌഹൃദം പങ്കിടാനും  പറ്റുന്ന   കൂട്ടായ്മയാണ് ചെറിയ കുമ്പളം മഹല്ല് കമ്മിറ്റി .  നാട്ടിലെ ഒരു പാട് പാവപ്പെട്ടവരെ സഹായിക്കാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും qcmc  ശ്രമിക്കുന്നു.  സമൂഹത്തെ സംസ്കരിക്കുന്നതിന് കലയ്ക്ക് നല്ലൊരു പങ്കുണ്ടന്നവര്‍ മനസ്സിലാക്കുന്നു.

ഇതിന്റെ അണിയറ ശില്‍പികള്‍ മാസങ്ങളോളം ഇതിന് വേണ്ടി കഠിനപ്രയത്നം ചെയ്തിരുന്നു. ശരിക്കും ഇതൊരു കൂട്ടായ്മയുടെ വിജയമായിരുന്നു ഇതിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.

















































1 comment: