മറക്കാനാവാത്ത യാത്ര


2013 നവംബര് 22 അല്ലാഹുവിന്റെ മാർഗത്തിൽ വിശ്വസിക്കുകയും നബി (സ) ചര്യകൾ അനുസരിച്ചു ജീവിക്കുകയും ചെയൂന്ന സത്യവിശ്വാസികൾക്ക് പുണ്യ ദിവസമാണ് വെള്ളിയാഴ്ച, അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു. ഖത്തർ ചെറിയ കുമ്പളം മഹല്ലു കമ്മിറ്റിയുടെ ചരിത്ര പുസ്തകത്തിൽ എഴുതി ചേർക്കാൻ ഒരു പൊൻതൂവൽസ്പർശം കൂടി ഉണ്ടായിരിക്കുന്നു. ഷമാലിലേക്ക് ഒരു ഉല്ലാസ യാത്ര.  കാലത്ത് 7 മണിക്ക് തന്നെ ഉല്ലാസയാത്രക്ക് ആവശ്യമായ കെട്ടുബാന്ദങ്ങൾ ഒരുക്കി വെച്ചു കൊണ്ട് യാത്രികർ എല്ലാവരും പ്രസിടെണ്ടിന്റെ വസതിയിൽ  എത്തിചേർന്നു. ഫരീജ് മഹമൂദിന്റെ വടക്ക് പടിഞ്ഞാർ ഭാഗത്ത് നിന്ന് വീശുന്ന ഇളം തെന്നൽ വരാനിരിക്കുന്ന ശൈത്യകാലത്തിന്റെ കുഞ്ഞുങ്ങളെ പോലെ തഴുകുന്നുണ്ടായിരുന്നു. ടാറ്റ മോട്ടോർ ബസിന്റെ പേരില്ലാത്ത പട്കൂറ്റൻ ബസ്സ്‌ അപ്പോഴേക്കും എത്തിക്കഴിഞ്ഞു. അബ്ദുൽ ജലീൽ സാഹിബിന്റെ നേത്രത്വത്തിൽ തയ്യാറാക്കിയ ഭക്ഷണം ചിലർ ബസ്സിൽ കയറ്റി വെച്ചു. തറയിൽ ബെഡ് ഷീറ്റും മടക്കി എല്ലാം സീറ്റിനുള്ളിൽ ഒതുക്കി വെച്ചു.

കുടിക്കാനുള്ള വെള്ളവും മൂന്നു തരം പ്രത്യേകം ചായയും അമ്മദ്ക്കാന്റെ നേത്രത്വത്തിൽ തയ്യാറാക്കി വെച്ചു. അമ്മദ്ക്കാന്റെ ചായ കുടിക്കാനുള്ള സമയം ഇനിയും എത്രയോ അകലയാണല്ലോ എന്ന ചിന്ത ആരെയും അലട്ടാതല്ല. യാത്ര പുറപ്പെടാൻ പലരെയും കാത്തിരിക്കേണ്ടി വന്നു, അതിൽ ആർക്കും പരാതിയില്ല കാരണം എല്ലാ പരാതികളും വിദ്വേഷങ്ങളും ഉരുകി ഇല്ലാതാകുന്ന ഒരു ആനന്ദം, എല്ലാറ്റിനും അതീതമായി എല്ലാവരുടെയും മനസ്സിൽ കുടി കൊള്ളുന്നു. അത് കൊണ്ട് തന്നെ നേരം വൈകുന്നത് ആർക്കും ഒരു പ്രശ്നമേ ആയിരുന്നില്ല. നാട്ടു വിശേഷങ്ങളും കുശലം പറച്ചിലും തമാശയും അതെല്ലാം ഇല്ലാതാക്കുന്നു. യാത്ര പുറപ്പെടുമ്പോഴേക്കും സമയം 9.30. സി റഷീദ് എല്ലാവരുടെയും ഹാജർ വിളിക്കാൻ തുടങ്ങി. മുഖ്യഅതിഥി കെ എസ് മൊയ്ദു സാഹിബ് എല്ലാത്തിനും ഉപരി കാരണവരും ഉപദേഷ്ടാവുമായി എല്ലാവരെയും അഭിസംബോദനം  ചെയ്തു. പ്രോഗ്രാം കണ്‍വീനർ ടിവി മജീദിന്റെ നേത്രത്വത്തിൽ പ്രാർഥനയോടെ യാത്ര പുറപ്പെട്ടു. ബസ്സ്‌ ഡ്രൈവർ ഭായ് സാബ് നേരത്തെ സ്ടാര്റ്റ്  ചെയ്ത ബസ് ഒന്ന് ഇളക്കി വെച്ചു. യാത്ര തുടങ്ങാനുള്ള സമ്മതത്തിനു വേണ്ടി,  പിന്നെ ഒട്ടും വൈകിയില്ല ബസ്സ്‌ ലക്ഷ്യത്തിലേക്ക് കുതിച്ചു. ഷമാൽ പേര് വിളിക്കുന്നത് പോലെ തന്നെ സുന്ദരമാണ്. അവിടത്തെ കടലിരമ്പൽ ഖത്തറിൽ മറ്റെവിടെയും കാണാത്ത കാഴ്ച തന്നെ.

താടിക്കാരനായ ഭായ് സാബ് ആക്സിലേറ്ററിൽ ആഞ്ഞു ചവിട്ടി, ബസ്സിന്റെ ഇരമ്പം കാരണം ബസ്സിൽ സംസാരിക്കുന്നതെന്നും കേൾക്കാൻ സാധിച്ചില്ല. എന്നാൽ പിന്നിലെ സീറ്റുകളിൽ സ്ത്രീകളും കുട്ടികളും, സലാഹും പാർടിയും അവതരിപ്പിക്കുന്ന അന്താക്ഷേരിയിൽ സജീവമായി പങ്കെടുത്തു. മുന്നിൽ ഇരിക്കുന്നവർ കുശലം പറച്ചിലും തമാശ പരച്ചിലുമായി സമയം ചിലവഴിച്ചു. ചിലർ ബസ്സിന്റെ വേഗത പോര എന്ന അഭിപ്രായക്കാരായിരുന്നു. മറ്റു ചിലർ അത്രയൊക്കെ മതിയെന്ന മിതവാതികളായിരുന്നു. എന്ത് തന്നെയായാലും ഒന്നും അട്ജെസ്റ്റ് ചെയ്യാൻ പാകത്തിലായിരുന്നില്ല  ബസ്സിന്റെ സെറ്റപ്പ്.  ഭായ് സാബിനെ കുറ്റം പറയേണ്ട ഇന്ത്യൻ നിർമ്മിത ബസ്സാണെന്ന് അദ്ദേഹം ആദ്യമേ പറഞ്ഞതാണ്. അങ്ങനെ കാടും മേടും താണ്ടിക്കടന്നു മരുഭൂമിയിലെ അറിയപ്പെടാത്ത സ്ഥലങ്ങളിലൂടെ ചീറി പാഞ്ഞു.  ഇന്നലെ പെയ്ത മഴയുടെ വെള്ളം തടം കെട്ടി നില്ക്കുന്നത് കണ്ടാൽ ഭാരതപ്പുഴ വറ്റി പോയതാനന്നെ തോന്നുകയുള്ളൂ. അതിനിടയിൽ പ്രാതൽ  വിതരണം ചെയ്തു. ആദ്യത്തെ ഭക്ഷണം അൽഹംദു ലില്ലഹ് തൊണ്ട നനഞ്ഞു ശരീരം തണുത്തു. വിശപ്പിനു കിട്ടിയ ആദ്യത്തെ പ്രഹരം അവിടെ കിടക്കട്ടെ, അങ്ങിനെ ഏതാണ്ട് 11.15 ആയപ്പോൾ അകലെ പള്ളി മിനാരത്തിനെ ലക്ഷ്യമാക്കി ബസ്സ്‌ നീങ്ങി. ജുമുഅ നമസ്കരിക്കാൻ എല്ലാവരും ആ പള്ളിയിൽ ഇറങ്ങി. അവിടത്തെ നാട്ടുകാർ എല്ലാവരെയും സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. ഇവർ ഏതു ദിക്കിൽ നിന്നാണ് വരുന്നത്  എന്ന മട്ടിൽ. ഞങ്ങളെ നിങ്ങൾക്കറിയില്ലങ്കിൽ അങ്ങനെ തന്നെ കിടക്കട്ടെ എന്ന സ്വകാര്യ അഹങ്കാരം എല്ലാവർക്കും ഉണ്ടായിരിക്കാം. എന്നാൽ പരസ്പരം അറിയാത്തവരോടുള്ള ആദരവും ബഹുമാനവും ഇരു കൂട്ടരും കാത്തു സൂക്ഷിച്ചു. ജുമുഅക്ക് ശേഷം ഒരു സഹോദരന്റെ മയ്യത്ത് നമ്സകാരത്തിനു കെ എസ നെത്ര്വതം നല്കി. പരേതനു മഗ്ഫിരത്തും മർഹമത്തും നല്കി അദ്ദേഹത്തിൻറെ ആത്മാവിനു ശാന്തി നല്കട്ടെ ആമീൻ.

യാത്ര തുടർന്നു. അടുത്ത ലക്ഷ്യം കോട്ടയാണ് വളരെ പ്രസിദ്ധമായ സുബാറ കോട്ട. പുറത്തു നിർത്തിയിട്ട പീരങ്കി കുഴലിന്റെ മുമ്പിൽ ബസ്സ്‌ ഒന്ന് ആർതലച്ചതിനു ശേഷം  നിശബ്ദമായി നിന്നു. എല്ലാവരും പീരങ്കിയെ ലക്ഷ്യമാക്കി നടന്നു ഫോട്ടോ എടുത്തു. ക്യാമറക്കകണ്ണുകൾക്ക് മുമ്പിൽ ഘോഷ്ടി  കാണിച്ചു. കോട്ടകത്ത് പണി നടക്കുന്നതിനാൽ പുരാവസ്തുക്കളൊന്നും കാണാൻ സാധിച്ചില്ല. അവിടെ കൂടുതൽ തങ്ങി നില്ക്കാതെ വീണ്ടും യാത്ര തുടർന്നു. ബസ്സ്‌ വീണ്ടും ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചു. നേരത്തെതിനേക്കാൾ ഇടുങ്ങിയതും തിരക്കേരിയതുമായ പാത. ഷമാലിൽ എത്തിചേരാൻ 45 മിനുട്ട്. നേരത്തെ പരാമർഷിച്ചത് പോലെ മനോഹരമായ ഷമാൽ അവിടത്തെ കടകളും സ്ഥാപനങ്ങളും ഒരു ഗ്രാമ അന്തരീക്ഷത്തിന്റെ പ്രതീതി ജനിപ്പിച്ചു. പാർക്ക് ലക്ഷ്യമാക്കി ബസ്സ്‌ നീങ്ങി ശാന്തമായി വേഗത കുറച്ചു കൊണ്ട് വഴിയോരത്ത് അത് പാർക്ക് ചെയ്തു. എല്ലാവരും കെട്ടും സാധനങ്ങളും എടുത്തു പാര്ക്ക് ലക്ഷ്യമാക്കി നടന്നു. ആദ്യത്തെ പരിപാടി ഭക്ഷണം കഴിക്കൽതന്നെ, സമയം ഏതാണ്ട് 1.30 ആയി കാണും. എല്ലാവരും പൊതിച്ചോർ എടുത്തു കഴിക്കാൻ തുടങ്ങി ചിലർ വിതരണം ചെയ്തു. പഴ വർഗങ്ങളും ധാരാളം മുറിച്ചു വെച്ചിട്ടുണ്ടായിരുന്നു. ഭക്ഷണം കഴിച്ചവർ കഴിച്ചവർ ചായ കുടിക്കാൻ തുടങ്ങി നല്ല ചായ നേരത്തെ പറഞ്ഞ ചായ. അതിന്റെ പുതുമ ഒട്ടും നഷ്ടപ്പെടാതെ ചൂടോടു കൂടെ തന്നെ അത് ലഭ്യമാണ്, അതാണ്‌ ചായ. ചായ എന്നാൽ അമ്മദ്കാന്റെ ചായ എവിടെ പോയാലും ഒന്നാം നമ്പർ.

ഭക്ഷണം കഴിഞ്ഞു ഇനി പ്രധാനപ്പെട്ട കലാ കായിക മത്സരങ്ങൾ അതിന്റെ ഒരുക്കങ്ങൾ പൂർത്തിയായി അതിനു മുമ്പായി ഒരു ചെറിയ  ചടങ്ങ്, പ്രസിഡന്റ്‌ എം മജീദ്‌ ആമുഖ പ്രഭാഷണം നടത്തി, ശേഷം കബീര് സാഹിബ് ഒരു ചെറു ഉത്ബോധനവും തുടർന്ന്, ടീ വി മജീദും ഷാഹിദും ചേർന്ന് സഫ മർവ എന്നിങ്ങനെ രണ്ടു ടീമുകൾക്ക് രൂപം നല്കി. തുടർന്ന് നടന്ന വർണ്ണ ശബളമായ കായിക മത്സരങ്ങൾ  ബലൂണ്‍ കില്ലിംഗ്, ലമൻ സ്പൂണ്‍, ഓട്ട മത്സരം അങ്ങനെ ഏറെ നേരം നോക്കി രസിക്കാൻ കൌതുകകരമായ രംഗങ്ങൾ, കൊക്കം പറക്കൽ അതി മനോഹരമായിരുന്നു. അമ്പെഴുത്തു മത്സരത്തിന്റെ സമയമായപ്പോൾ ഏതോ ചന്ത വയൽ ഉത്സവ പറമ്പിൽ പോയത് പോലെ തോന്നിക്കുന്ന പ്രതീതിയായിരുന്നു. ഓരോരുത്തരായി എറിഞ്ഞു തുടങ്ങിയ അമ്പ് കാറ്റിന്റെ ശക്തിയെ കീറി മുറിച്ചു ലക്ഷ്യസ്ഥാനത്തം അലക്ഷ്യമായും പതിച്ചു. ചുവന്ന അടയാളത്തിൽ പതിഞ്ഞ ശരം കബീര് സാഹിബിന്റെ തായിരുന്നു. അഭിനന്ദങ്ങളുടെ കയ്യടി ശബ്ദം ഉയർന്നു. അടുത്തത് എല്ലാവരും വളരെ ആകാംക്ഷയോടെ കാത്തിരുന്ന കമ്പവലിമത്സരം. സഫയും മര്വര്യും അവരവരുടെ ടീമിന് ഊര്ജം പകരുന്നുണ്ടായിരുന്നു. പുരുഷ വിഭാഗത്തിൽ കമ്പവലിയിൽ സഫ മര്വയെ വലിച്ചു താഴെ ഇട്ടു. എന്നാൽ തുടര്ച്ചയായ അടുത്ത രണ്ടു മത്സരവും മർവ സ്വന്തമാക്കി. വിദേശികൾ ചിലർ ഈ രംഗം ആസ്വദിക്കുന്നുണ്ടായിരുന്നു. വനിതാ വിഭാഗത്തിൽ മര്വയുടെ ഭാഗത്ത് ഒരു അറബി സഹായിച്ചു കൊടുത്തങ്കിലും അവർ പരാജയത്തിന്റെ കയ്പ് നീര് കുടിച്ചു. അങ്ങനെ സ്ത്രീകളുടെ വിഭാഗത്തിൽ സഫായും കിരീടം നേടി. അങ്ങിനെ ആവേശകരമായ കമ്പവലിക്കു വിരാമം കുറിച്ചു.

തുടർന്ന് മഗ്രിബ് നമസ്കാരം അത് കഴിഞ്ഞു വീണ്ടും കലാ മത്സരത്തിനു വേദി ഒരുങ്ങി ക്കഴിഞ്ഞു. വടക്ക് നിന്ന് വീശുന്ന ശീതക്കാറ്റിന്റെ അതി ശൈത്യത്തിൽ നിന്ന് രക്ഷ നേടാനായി ഒരു കെട്ടിടത്തിന്റെ മറവിലേക്ക് വേദി മാറ്റുകയായിരുന്നു. നിർഭാഗ്യ വശാൽ മൈക്ക് അനുവദിക്കാൻ പാർക്ക് അതികൃതർ തയ്യാറായില്ല എന്നാലും പതറാത്ത ശബ്ദങ്ങളും തളരാത്ത വാക്കുകളും അതിനൊന്നും ഒരു തടസ്സമായില്ല. ആദ്യമായി നൂരുധിൻ അവതരിപ്പിക്കുന്ന ക്വിസ് മത്സരം ഉദ്യെഗ ജനകമായ ചോദ്യങ്ങൾ വളരെ വിജ്ഞാന പ്രദമായ ഇസ്ലാമിക ചോദ്യങ്ങളും പൊതു വിജ്ഞാന ചോദ്യങ്ങളും എല്ലാവരെയും ചിന്തിപ്പിച്ചു. എന്നാൽ പൊടുന്നനെ ക്വിസ് മത്സരത്തിൽ ഇടപെടലുകൾ ഉണ്ടായി. അത് അൽപനേരം നിർത്തി വെക്കേണ്ടി വന്നു. റിയാസിന്റെ മൊബൈൽ ഫോണ്‍ കാണാതായി സംശയകരമായ സാഹചര്യത്തിൽ ആളെ കണ്ടത്തി. ഷാഹിദിന്റെ പേരിൽ ആരോപിക്കപ്പെട്ട കുറ്റം ഷാഹിദ് ഒറ്റ വാക്കിൽ നിഷെദിച്ചു, എന്തൊരു അപരാധം ഇതിൽ വല്ല വസ്തുതയും ഉണ്ടോ ഷാഹിദ് കുറ്റക്കാരനാണോ, ഒരിക്കലും നടക്കാൻ പാടില്ലാത്തതു സംഭവിക്കുമോ... എന്നാൽ രംഗം ശാന്ത മാക്കുന്ന വിധം വേദിയിൽ പ്രതിയും വാദിയും തമ്മിൽ പാട്ടുകൾ പാടാൻ തുടങ്ങി. ചോദ്യവും മറുപടിയും പാട്ടുകളായി നല്ല ഈരടികളായി മാറിയത് വളരെ കൌതുകരമായി. അപ്പോഴാണ്‌ എല്ലാവർക്കും ഇത് ഒരു ചിത്രീകരണത്തിന്റെ  തുടക്കമായിരുന്നു എന്ന് മനസ്സിലായത്. അതുവരെ അടക്കിപ്പിടിച്ച ശ്വാസം എല്ലാവരും പുറത്തേക്ക് വിട്ടു. ജീവിക്കാൻ ഒരു മാർഗവുമില്ലാത്ത അവസ്ഥയിൽ ജീവൻ നില നിർത്താൻ വല്ലതും കട്ട് പോയതിനും  നാണം മറക്കാൻ ഒരു കഷ്ണം തുണിയോ  മറ്റോ മോഷ്ടിച്ചു പോകുന്നത് വലിയ കുറ്റം ചുമത്തി പട്ടിണി പാവങ്ങളെ  കള്ളനായി ചിത്രീകരിച്ചു സമൂഹ മധ്യത്തിൽ വെച്ചു ശിക്ഷിക്കുകയും അപമാന ഭാരത്താൽ അവർ അവസാനം ആത്മഹത്യയിലേക്ക് നീങ്ങുകയും ചെയ്യുന്നു  എന്നാൽ കോടികൾ കളവു നടത്തുന്ന രാഷ്ട്രീയക്കാരെയും മറ്റും കാണാതെ പോകുന്നു അവർ സമൂഹത്തിൽ മാന്യന്മാരായി ജീവിക്കുന്നു  സമൂഹത്തിലെ മോഷണം എന്നവിപത്തിനെയും അഴിമതിയെയുംതുറന്നു കാണിക്കുന്ന ഒരു ലഘു ഹാസ്യ  ചിത്രീകരണമായിരുന്നു മജീദ്‌ ടീവിയുടെ രചന സംവിധാനത്തിൽ ഷാഹിദും റിയാസും സലാഹും കൂടെ അവതരിപ്പിച്ചത്.

മനുഷ്യന്റെ ഹൃദയം മിനുട്ടിൽ എത്ര പ്രാവശ്യം മിടിക്കും നൂരുദ്ധീന്റെ ചോദ്യം തുടർന്നു. ബ്ലാക്ക്‌ ബൊക്സന്റെ നിറം എന്താണ് അങ്ങനെ ഒട്ടനേകം ചോദ്യങ്ങൾ. വാക്കുകളെ ആയുധമാക്കി ഉത്തരം ഓരോ ചോദ്യ ശരങ്ങളെയും നിലം പതിപ്പിച്ചു. തുടർന്ന് നടന്ന സമ്മാന ദാന ചടങ്ങ്‌ കയ്യടികൾ വാരിക്കൂട്ടി. തുടർന്ന് നടന്നത് അഷ്‌റഫ്‌ നെല്ലിയോട്ടിന്റെ കുസൃതി ചോദ്യങ്ങൾ ആയിരുന്നു പ്രകൃതിയിൽ ധാരാളം ചോദ്യങ്ങളുണ്ട്  പ്രകൃതിയുടെ സൃഷ്ടിപ്പ് വളരെ രസകരമാണ് . ഉത്തരം ചോദ്യത്തിന്റെ ഉള്ളിന്റ്റ് ഉള്ളില ഇരിക്കുന്നു എന്നതാണ് കുസൃതി ചോദ്യത്തിന്റെ പ്രത്യേകത. സത്യ സന്തമായി ചിന്തിച്ചാൽ ആര്ക്കും ഉത്തരം ശരിയായിരിക്കില്ല വളഞ്ഞ വഴിയിലൂടെ വക്ര ബുദ്ധി ഉപയോഗിച്ചു പറയുന്ന ഉത്തരമാണ് ശരിയായ ഉത്തരം ഇവിടെ ചോദ്യം ചോദിക്കുന്നവനല്ല താരം ഉത്തരം പറയുന്നവരാണ്.
ആഭരണങ്ങൾ മോഷ്ടിക്കാൻ ചെന്ന വീട്ടില് ഉടമസ്തൻ സ്ഥലത്തില്ല എന്ന നോട്ടീസ് ബോര്ഡ് കണ്ടപ്പോൾ മോഷണം നടത്താതെ കള്ളൻ തിരിച്ചു പോയി കാരണം എന്താണ്? ഉടമസ്ഥനോട് സമ്മതം വാങ്ങിയാണോ കള്ളൻ മോഷണം നടത്തുന്നത് വളരെ വിചിത്രമായ ചോദ്യം
മലകളെ നോക്കി വയലാര് എന്താണ് പാടിയത്?

സൂര്യൻ ഉദിക്കുന്നത് കിഴക്ക് നിന്നാണ് എന്ന് മനുഷ്യര് കണ്ടു പിടിച്ചത് എവിടെ നിന്ന് നോക്കിയപ്പോഴാണ്?
ഇങ്ങനെ പോകുന്നു ചോദ്യ ശരങ്ങൾ ഉത്തരത്തിന്റെ വായടപ്പൻ മറുപടി വളരെ വളരെയധികം കരഘോഷങ്ങൾ  ഏറ്റുവാങ്ങി ഇങ്ങനെ കുടുകുട ചിരിപ്പിക്കാനം ചിന്തിപ്പിക്കാനും എല്ലാവര്ക്കും തിടുക്കമായപ്പോൾ പകലിന്റെ ദൈർഗ്യം കുറഞ്ഞു പോയോ എന്ന് തോന്നി.

കാതിൽ തേൻ മഴ ചൊരിഞ്ഞു കൊണ്ട് അന്തരീക്ഷത്തിൽ ഉയര്ന്നു. നൂറുധീന്റെയും രഫീകിന്റെയും വിരലുകൾക്ക് ഇനി വിശ്രമം ഇല്ല ഓരോരുത്തരായി അവരുടെ കഴിവുകൾ തെളിയുക്കുമാര് സംഗീത നിഷആരംഭിച്ചു സലാഹുധിൻ മജീദ്‌ എം കബീര് സാഹിബ് അങ്ങനെ എല്ലാവരും നന്നായി പാടി തകർത്തു.
കെ എസ മൊയ്ദു  സാഹിബിന്റെ പ്രാര്തനയോടെ മടക്ക യാത്ര ആരംഭിച്ചു.  കൃത്യം 9.30 മണി ആയിക്കാണും ബസ്സ്‌ ശമാളിൽ നിന്ന് മടക്കമായി. നേരത്തെ എല്പിച്ച പ്രകാരം ബസ്സിൽ വെച്ചു തന്നെ ഒരു ലഘു ഭക്ഷണം കഴിക്കാൻ സാധിച്ച്ചതിനാൽ വിശപ്പിന്റെ വിളി ഇനിയും അകലെയാണ്.

ബസ്സ്‌ ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് അങ്ങോട്ട പോയ അതെ വേഗതയിൽ തന്നെ ഓടി തുടങ്ങി ബസ്സിൽ പല സെക്ഷനായി പരിപാടികൾക്ക് തുടക്കമായി മധുരം മലയാളം അന്താക്ഷേരി യാത്ര വിവരണം അങ്ങിനെ ഒട്ടനവധി കലാപരിപാടികൾ അരങ്ങേറി. ഏതാണ്ട് 11 മണിയോടെ പ്രസിടെണ്ടിന്റെ വസതിയിൽ എത്തി രാവിലെ ഒഴുകിപോയ തെന്നലിന്റെ അച്ചി കാരണവന്മാരായ അതി ശൈത്യം വഹിച്ചു കൊണ്ടുള്ള കാറ്റ് അടിച്ചു വീശുന്നുണ്ടായിരുന്നു  മുബാറക്കിന്റെ സഹായത്തോടെ എത്തിച്ചു തന്ന ഭക്ഷണപൊതിയുമായി എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു. ഇത് പോലെ ഇനിയും ചേരാൻ നമുക്ക് കഴിയട്ടെ എന്ന പ്രാർഥനയോടെ
റിപ്പോർട്ടർ അഷ്‌റഫ്‌ നെല്ലിയൊട്ട്, ബ്ലോഗ്‌ ലേ ഔട്ട്‌ മജീദ്‌ നാദാപുരം


റിപ്പോർട്ട് തയ്യാറാക്കിയത് 
അഷ്‌റഫ്‌ നെല്ലിയൊട്ട്