ജല യാത്ര

ജല യാത്ര
 ഈദ് അവധിക്കു  qcmc  സംഘടിപ്പിച്ച ജല യാത്ര വിജയകരമാക്കാൻ കഴിഞ്ഞതിൽ നമുക്ക് സന്തോഷിക്കാം യാത്രയുടെ തുടക്കം മുതൽ അവസാനം വരെ കുട്ടികളും മുതിർന്നവരും യാത്ര ഒരു പോലെ ആസ്വദിച്ചു, കാലാവസ്ഥ പ്രതികൂലമായിട്ടും ഹുമിടിറ്റിയെ കുളിര്കാറ്റായി സ്വീകരിക്കുകയായിരുന്നു, ചെറിയ കുട്ടികളെ നോക്കാനും അവരെ ശ്രദ്ധിക്കാനും പ്രത്യേകം ac റൂമുകളുള്ള ദോ കണ്ടത്തിയത് ഒരു പാട് ഉപകാരപ്പെട്ടു, ഇത് ജലീകയുടെ ശ്രമ ഫലമായിട്ടായിരുന്നു. യാത്രയ്ക്കിടയിൽ ശമീലിന്റെ മ്യൂസിക്‌ സഹായത്തോടെ സലാഹും സംഘവും ഒരുക്കിയ ഗാനമേള യാത്രയുടെ മാറ്റു കൂട്ടി, കൊച്ചു കുട്ടികളുടെ ഗാനങ്ങൾ യാത്രയെ ശരിക്കും ആനന്ദകരമാക്കി, യാത്രക്കിടയിൽ കടലിൽ സവാരി നടത്താന് സ്പീഡ് ബോട്ടുകൾ ഒരുക്കിയിരുന്നു.   സ്ത്രീകളും കുട്ടികളും ആഴക്കടലിലേക്ക് സ്പീഡ് ബോട്ടിൽ സഞ്ചരിച്ഛത് ഏറെ കൌതുകം ഉണർത്തി, കടലിലൂടെ എത്ര സ്പീഡിൽ സഞ്ചരിക്കാനും ഒരു പേടിയും ആർക്കും ഇല്ലായിരുന്നു. ഭക്ഷണവും കുട്ടികൾക്കുള്ള സമ്മാനങ്ങളും ബോട്ടിൽ നിന്ന് തന്നെ വിതരണം ചെയ്തു  അച്ചടക്കം കൊണ്ടും പരസ്പരം സഹകരണംകൊണ്ടുമാണ് നമ്മുടെ യാത്ര വിജയിച്ചത് എന്നതിൽ സംശയമില്ല, ദോഹയിലെ മറ്റു മഹല്ല് നിവാസ്കികല്ക്ക്  തികച്ചും മാതൃകയായിരുന്നു qcmc  യുടെ യാത്ര   കടലിൽ കുളിക്കാൻ താത്പര്യമുള്ളവർ സേഫ് ജാക്കറ്റ്  ഉപയോഗിച്ചു കുളിച്ചതിനു ശേഷം രാത്രി 12 മണിക്കാണ്   എല്ലാവരും കടലിൽ നിന്നും തിരിച്ചത് .  മുതിർന്നവരും കുട്ടികളും അടക്കം  65 ലതികം  പേര് യാത്രയിലുണ്ടായിരുന്നു...എന്നും ഒർക്കാൻ പറ്റിയ മനോഹരമായ ഒരു യാത്രയായിരുന്നു  രാത്രിയിലെ ഈ ജലയാത്ര. ഇനിയും നമുക്ക് ഇത്തരം പരിപാടികൾ നടത്താൻ കഴിയട്ടെ ....