കവിതകൾ

മഴേ നിന്നോട് പറയട്ടെ
മഴേ അവര് പറയുന്നു
അവതരിപ്പിക്കാന്,
വര്ണ്ണിക്കാന് ,
വിശേഷിപ്പിക്കാന് ,
പക്ഷെ

നീ !
ആരാണ് ?
ജലരൂപിയായ് തകര്ത്തു
പെയ്യും മുന്പ്, മുകിലായിരുന്നില്ലേ?
അതിനപ്പുറം നീരാവിയായ്,
ജലത്തില് നിന്നുയിരെടുത്തില്ലേ....
നിന്റെ ഉണ്മയെ തിരഞ്ഞവര്
കണ്ടെത്തിയതാണോ

നീ
അതിനും മീതെ
കാരുണ്യവാരിധിയുടെ കടാക്ഷം
ധാരയായ് പെയ്തിറങ്ങിയതല്ലോ....
എന്നാല് ഇവര്
നിന്നെ രചിക്കുന്നു !
പ്രണയികള് ആര്ദ്രമായ്
വിരഹികള് ശോകാര്ദ്രമായ് ...
കവികള്  കാല്പ്പനികമായ് ...
വിദേശം സ്വദേശമാക്കിയവര്
ഗൃഹാതുരതയോടെ

ഇനിയുമേറെപ്പേര്
സ്വെച്ചയാലെ
തിരയുന്നു നിന്നെ .!
ചാറ്റലായും, തുള്ളിയായും ....
പേമാരിയായും
കരഞ്ഞും ചിരിച്ചും തകര്ത്തും
ഇനിയുമേറെ ........
രൂപങ്ങള് ഭാവങ്ങള് .........

ഞാനോ വിവരിക്കാനകാതെ
ആ കാരുണ്യ മിന്നില്ലായിരുന്നില്ലെങ്കില്
ഞാനില്ല, നീയില്ല, നമ്മളില്ല
അവരില്ല, ഇവരുമില്ല

മഴേ .........
അവിരാമം ....
അനുസ്യൂതം
നീ തുടരുക .....
നിന്റെയിടങ്ങളില്
നിന്റെ സമയങ്ങളില് .........
ഇടവേളയില് ഞാനുണ്ട് നിന്നോടപ്പം
നിന് രൂപഭാവങ്ങള്
നിന് സ്നേഹം അറിയാന്
നിറയാന്.

 ഷമീറ സുബൈര് നെല്ലിയോട്ട്

മഴ

എകാദ്രമാമെന്റെ  ഹൃദയതുടിപ്പിലെക്കൊരു മഴ
വെറുതെ വിരുന്നു വന്നു.
മഴത്തുള്ളി തഴുകിയ മണ്ണിന്റെ ഗന്ധവും,
പുതുമഴ പുല്കിയ പുല്നാമ്പുകളും
ആ മഴക്കാലമെന് ഓര്മയില് തെളിയുമ്പോള്
അറിയാതെ ഒര്തുപോയെന് ബാല്യ കൌമാരങ്ങളെ.
വറുതിയെ ഊട്ടിയ അമ്മതന് കയ്പ്പുന്ന്യമോര്തുപോയ്
മിഴിവര്കാനോരുങ്ങുന്നു കന്നീര്മഴ!!!
ഒര്മയിലെന്നുമാ വര്ഷകാലം
ഇന്നിന്റെ മഴ എത്ര വിഭിന്നം.
മഴ വെള്ളം തതിക്കളിചോരെന് കളിമുറ്റം
സൌഭാഗ്യ കട്ടകള് കയ്യേറി.
കടലാസു തോണിയെ കാതുനില്കാതെ
മഴ വെള്ളമെന്ഗോ പോയ്മരയുന്നു.
മണ്ണിന്നു മുഖം മൂടി ചാര്ത്തുന്ന മര്ത്യനി
ന്നരിയതതെന്തേ മഴയുടെ രോദനം!!!!

ഷഫീന റഷീദ്

സൈകത ഭൂമഴ

പ്രണയിനിയുടെ കണ്ണീരുപോലെ*
*മിഴി നിറഞ്ഞു തുളുമ്പാതെ നിന്നു*
ഇമയോന്നനങ്ങിയാല്‍ വീഴും നീര്‍ക്കണം*
ഇനിയോതുങ്ങുമോ ഈ മിഴിക്കുമ്പിളില്‍
*കൂരാപ്പിന്‍ തണല്‍  നീ വിതാനിച്ചു*
*നിന്‍വരവിനായ്  ഞാന്‍ ‌കാതോര്‍ത്തിരുന്നു *
*ആരും കാണാതെന്‍ മേനി തഴുകി തലോടാന്‍ *
*ആദൃ ചുംബനമെന്‍ നെറുകയില്‍ വേള്‍ക്കാന്‍*
 നീ എന്നില്‍ പതിഞ്ഞപ്പോള്‍
 എന്‍ മനം കുളിരണിഞ്ഞു*
നൂലിഴയായ് പൊട്ടിച്ചിരിയായ്  താളം ചവിട്ടി
*നീ വന്നല്ലോ എന്നെ കോരിത്തരിപ്പിക്കാന്‍ *
നിന്‍സ്പര്‍ശന ലഹരിയില്‍
ഞാനെന്‍ കണവനെ പുണര്‍ന്നതും*
അത് കണ്ട നീ ഭദ്രകാളിയായി മാറിയതും *
*നിന്‍ കോപത്തില്‍ ജീവന്‍ അപഹരിച്ചതും..*
എന്നിട്ടും നിന്നെ ഞാന്‍ സ്നേഹിക്കുന്നു
ഒരു തുള്ളിയില്‍ നീ  സ്വന്തനമായ്   

നിന്‍ നനവില്‍  എന്‍ വേദന മറക്കും
നിന്‍ കുസൃതി  കണ്ടുണരാന്‍ ഞാന്‍ കൊതിപൂ
നിന്‍ ഗന്ധമുണരും കാറ്റേറ്റ്  കിടക്കാന്‍
കാറ്റേന്തിവരും ഓര്‍മ്മകള്‍ പുല്‍കാന്‍

നീവരുമ്പോഴും വിട  ചൊല്ലുമ്പോഴും 
മൗനരാഗമയെന്‍  മനം നീറി
നീര്‍ മിഴിയോടെ നിന്നെയും കാത്ത്
വീണ്ടും  ആ നീണ്ട  പാതയില്‍
നിന്‍ വരവിനായ്‌
അന്നുമിന്നും ഞാന്‍ കാതോര്‍ത്തിരുന്നു....

ഷഹിദ ജലീൽ  
mazha Jaleel Alapichath Thanseem

No comments:

Post a Comment