നോമ്പ് തുറ സംഘടിപ്പിച്ചു

ജൂണ്‍ ഇരുപതാം തിയ്യതി യർമൂഖ്ജമിയ്യക്ക്  അടുത്തുള്ള ലൈബ്രറി ഹാളിൽ വെച്ചു വളരെ വിപുലമായ നോമ്പ് തുറ സംഘടിപ്പിച്ചു, കുട്ടികളും സ്ത്രീകളും അടക്കം 75 ഓളം പേര് നോമ്പ് തുറയിൽ പങ്കെടുത്തു ഓരോ ഫാമിലി അംഗങ്ങളും പാകംചെയ്ത് കൊണ്ട് വന്ന ഭക്ഷണവും  ബാചിലെർസിന്റെ ഭാഗത്ത് നിന്നും ആവഷ്യമായ ഫ്രൂട്സും മറ്റു വസ്തുക്കളുമായപ്പോൾ വളരെ നല്ല ഇഫ്താർ മീറ്റ്‌ ആയി മാറുകയായിരുന്നു, ചെറിയ കുമ്പളത്തെ പരമാവധി എല്ലാ അംഗങ്ങളെയും ഭാരവാഹികൾ അറിയിച്ചിരുന്നു.  പ്രസിഡന്റ്‌ കബീർ സാഹിബ് യോഗ നടപടി നിയന്ത്രിച്ചു.  പള്ളത്തിൽ മൊയ്തു,  ജലീൽ കെ കെ, മജീദ്‌ മയിലിശ്ശേരി എന്നിവർ ആശംസകൾ നേർന്നു. നമ്മുടെ മഹല്ലിൽ നിന്നും നല്ല മാര്ക്ക് വാങ്ങി വിജയിച്ച  ഫഹീമിന് കമ്മിറ്റിയുടെ വക ഫലകം നല്കി. സിക്രടരി മജീദ്‌ നാദാപുരം, സ്വാഗതവും  ബഷീര്  എൻ  റമദാൻ സന്ദേശം നൽകുകയും ചെയ്തു. പരസ്പരം സ്നേഹവും സൌഹ്ര്ദവും പങ്കു വെക്കാൻ കഴിഞ്ഞ നിമിഷങ്ങൾ എല്ലാവരും സന്തോഷത്തോടെ പിരിയുകയായിരുന്നു.














സ്വീകരണം നല്കി

   
ഹ്രസ്വ സന്ദർശനാര്ത്തം ഖത്തറിൽ എത്തിയ ചെറിയ കുമ്പളം സെൻട്രൽ മസ്ജിദ് മുൻ ഖതീബും സാമൂഹിക പ്രർവരതകനുമായ ശിഹാബ് ഇബ്ൻ ഹംസക്കും ചെറിയ കുമ്പളത്തിന്റെ പൊതു പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ എ കെ  അബ്ദുൽകരീമിനും (എ കെ കെ) ഖത്തർ ചെറിയ കുമ്പളം മഹല്ല് കമ്മിറ്റി (ക്യു സി എം സി) സ്വീകരണംനല്കി. പ്രസിഡന്റ്‌ അബ്ദുൽ കബീർ.കെ എസ്‌ അധ്യക്ഷം വഹിച്ച യോഗത്തിൽ അബ്ദുൽ മജീദ്‌ അബ്ദുള്ള, മജീദ്‌ മൈലശേരി,  നജീബ് എൻ എം,


അഷ്‌റഫ്‌ നെല്ലിയോട്ടു, സലാഹുദ്ധീൻ, നൂറുദ്ധീൻ, ജലീൽ കുറ്റിയാടി, ഷാഹിദ് എൻ എന്നിവർ  ആശംസകൾ നേർന്നു. ജെനെറൽ സിക്രട്ടറി മജീദ് നാദാപുരം ക്യു സി എം സിയെ പരിചയപ്പെടുത്തി. വര്ഷങ്ങളായി ഒമാനിൽ ആയിരുന്ന അബ്ദുൽ കരീം ആദ്യ കാല പ്രവാസികളുടെ പ്രവാസ ജീവിതം പങ്കു വെച്ചു.  അതിഥികൾക്ക് അബ്ദുൽ കബീർ കെ എസ്‌ ,  അമ്മദ്  എൻ എം, എന്നിവർ   ഉപഹാരം നല്കി,  അഷ്‌റഫ്‌ എൻ നന്ദി പറഞ്ഞു.