സോഷ്യൽ മീഡിയകൾ നന്മകൾ വിരിയിക്കട്ടെ .....



ദശകങ്ങല്ക്ക് മുമ്പ് നമ്മുടെ നാട്ടിൽ  നിന്ന് ജീവിത പ്രാരബ്ധങ്ങളുമായി നമ്മെ പോലെ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാൻ വന്ന ഒരുപറ്റം സന്മനസ്സുകൾ നമ്മുടെ മഹല്ലിലുള്ള എല്ലാ സഹോദരങ്ങൾക്കും ഒന്നിച്ചു കൂടുവാനും നമ്മുടെ നാട്ടിലെ രോഗം കൊണ്ടും മറ്റും കഷ്ട്ടപ്പെടുന്ന സഹജീവികളെ അല്ലാഹുവിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ചു കൊണ്ട് സഹായിക്കുവാനും വേണ്ടി ഉണ്ടാക്കിയതാണ് ചെറിയ കുമ്പളം മഹല്ല് കമ്മറ്റി, എല്ലാ തരം ആശയക്കാരും അതിൽ തങ്ങളുടെതായ സംഭാവനകൾ അർപ്പിക്കുകയുണ്ടായി, ഇന്നത്തെ പോലെ യാത്രാ സൌകര്യങ്ങളോ സാമ്പത്തിക പുരോഗതിയോ ഇല്ലാതിരുന്നിട്ട് കൂടി മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും അവർ
ഒത്തു കൂടി, ഒരു ഖുരാന് സൂക്തം, ആരോഗ്യ പരമായ ചർച്ച, ഉള്ളതിൽ നിന്നും വരിസംഖ്യ... 

ഇന്ന് കാലം മാറി, നമുക്ക് സൌകര്യങ്ങളായി, നാട്ടിലും പല മാറ്റങ്ങളും വന്നു, ഇവിടെ ഒന്നിച്ചു നടക്കുന്നവർ പോലും നാട്ടിൽ പോയാൽ അവരവരുടെ കാര്യത്തിലുള്ള നെട്ടോട്ടമായി.. അതിൽ നിന്നൊക്കെ വളരെ വ്യതസ്തമാണ് gulf, ഇവിടെ നാം തമ്മിൽ അറിയുന്നു, കാര്യങ്ങൾ തിരക്കുന്നു, നമ്മുടെ നാട്ടിനെ നാം ഒരുമിച്ചു സഹായിക്കുന്നു അൽഹംദുലില്ലാഹ്,

പ്രിയ സഹോദരരെ നമ്മുടെ ഈ ഐക്യവും സാഹോദര്യവും നമുക്ക് നില നിർത്തേണ്ടതുണ്ട്, കുടുംബ ബന്ധങ്ങളിൽ പോലും വിള്ളലുകൾ വീഴുകയും പരസ്പരം കടിച്ചു കീറാനുള്ള ആർത്തിയോടെ നടക്കുകയും ചെയ്യുന്ന ഈ കാല ഘട്ടത്തിൽ നമ്മുടെ ഐക്യം ഒരു അനിവാര്യതയാണ്, നമ്മുടെ മഹല്ല് കമ്മറ്റിയുടെ ഖ്യാതി ഖത്തറിൽ പലരിലും ഉണ്ട്, അതും നാം നില നിർത്തെണ്ടിയിരിക്കുന്നു, നമ്മുടെ പരസ്പരം കണ്ടു മുട്ടലുകളും,നമ്മുടെ സംസാരങ്ങളും, ഇ മെയിലുകളും facebook പോലുള്ള നെറ്റ് വർക്കുമീഡിയകളും നാം നമ്മുടെ സ്നേഹം വർദ്ധിപ്പിക്കാനും  നമ്മുടെ നല്ല അറിവുകളെ മറ്റുള്ളവർക്ക് എത്തിക്കാനും വേണ്ടി ഉപയോഗിക്കുക.

എല്ലാവർക്കും നന്മ മാത്രം നേരുന്നു, നിങ്ങളുടെ സഹോദരൻ

 മജീദ്‌ മൈലശ്ശേരി
 മഹല്ല് പ്രസിഡന്റ്‌


   *جزاكم الله خير الجزاء*

*مع الســـــــــــــــلام ، أخوكم في الله*

No comments:

Post a Comment