സ്ത്രീകളുടെ ടാബ്ൾ ടോക്ക്


സര്‍ഗ സാഹായ്നം കതിര് 2013ന്റെ ഭാഗമായി ജനുവരി 26 ശനിയാഴ്ച സുബൈര്‍ എന്നിന്റെ വീട്ടില്‍ വെച്ചു നടത്തിയ സ്ത്രീകളുടെ വട്ടമേശ ചര്‍ച്ച സ്ത്രീകള്‍ക്കിടയില്‍ ഒരു ന്വ്യാനുഭമായി മാറിയതായി ചര്‍ച്ചയില്‍ പങ്കെടുത്ത സഹോദരിമാര്‍ പറഞ്ഞു, നാല് മണി മുതല്‍ 7 വരെ മകര മാസ കുളിര്‍കാറ്റിന്റെ തലോടലേറ്റ് സുബൈറിന്റെ വീട്ടു മുറ്റത് ചിലവഴിക്കുമ്പോള്‍ നാട്ടിലെ വീട്ടു മുറ്റത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും ചെറിയ കുമ്പളത്ത് എത്തിയ ഒരു പ്രതീതി ജനിപ്പിക്കാനും എല്ലാവര്‍ക്കും കഴിഞ്ഞു. സ്ത്രീ സുരക്ഷ എന്ന വിഷയത്തെ ആസ്പദമാക്കി ചെറിയ കുമ്പലത്തെ പതിനൊന്നോളം സഹോദരിമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയ്ക്കു ശേഷം ചര്‍ച്ചയില്‍ നടന്ന വിഷയങ്ങളെ പറ്റി ചോദിച്ചപ്പോള്‍ അവര്‍ക്ക് പറയാന്‍ നൂറു നൂറു കാര്യങ്ങള്‍ ഉണ്ടായിരുന്നു.
അവരുമായി നടത്തിയ അഭിമുഖ ത്തിന്റെ അല്‍പ ഭാഗം,
സ്ത്രീകള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രയാസങ്ങളും അതിനുള്ള പരിഹാരങ്ങളും ചര്‍ച്ചയില്‍ ഉരുതിരിഞ്ഞു വന്നതായും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലൂടെ സ്ത്രീ ശാക്തീകരണം ശക്തിപ്പെടുത്താന്‍ കഴിയുമെന്നും ചര്‍ച്ച മോഡറേറ്റര്‍ ശീഫ ടീച്ചര്‍ പറഞ്ഞു. മാധ്യമങ്ങളുടെ തെറ്റായ വാര്‍ത്താവതരണവും ചാനലുകളുടെ ദുരുപയോഗവും പുതു തലമുറയിലെ മൂല്യച്ചുധിയും, തെറ്റായ ചിന്തയും സ്ത്രീ പീഡനത്തിന്റെ കാരണങ്ങളായി അവര്‍ ചൂണ്ടിക്കാണിചു. നമ്മുടെ പ്രദേശമായ ചെറിയ കുമ്പളത്ത്‌ പോലും സ്തീ പീഡനം നടക്കുന്നതായി നഷീദ റിയാസ് പറഞ്ഞു. "മോശമായ വസ്ത്ര ധാരണം മാത്രമല്ല സ്ത്രീ പീധനത്തിനു കാരണം ഞാന്‍ ഫരൂക് കോളജില്‍ പഠിക്കുമ്പോള്‍ പര്‌ധ ധരിച്ച എന്നെ പോലും ചില പൂവാലന്മാര്‍ ഉപദ്രവിക്കാന്‍ വന്നിട്ടുണ്ട്" മോശമായ വസ്ത്ര ധാരണം മാത്രമാണോ സ്ത്രീ പീഡനം പെരുകുന്നത് എന്ന ചോദ്യത്തിന് മറുപടിയായി നഷീദ റിയാസ് പറഞ്ഞു, ശരിയായ ബോധവത്കരണം കൊണ്ടേ സ്ത്രീകള്‍ക്ക് രക്ഷയുള്ളൂ എന്ന് ഷഫീന റഷീദ് പറഞ്ഞു, നിലവിലെ ശിക്ഷയുടെ അഭാവമാണോ ഇതിന്റെ കാരണം എന്ന ചോദ്യത്തിന് മറുപടിയായി സ്ത്രീകളോട് അപമര്യാദയായി പെരുമാരുന്നവര്‍ക്ക് കടുത്ത ശിക്ഷ കൊടുക്കണമെന്ന് പലരും ചര്‍ച്ചയില്‍ പറഞ്ഞതായി സുലൈഖ മജീദ്‌ പറഞ്ഞു ..കേരളത്തിലെ സ്ത്രീ സമൂഹത്തിനു പ്രതികരണ ശേഷി നഷ്ടപ്പെടുന്നു എന്ന ആശങ്ക ഷഫീന ചര്‍ച്ചയില്‍ പങ്കുവെച്ചു. കേരത്തിലെ യുവ തലമുറയെ ശരിയായ രൂപത്തില്‍ ബോധവത്കരണം നടത്തി അവരെ സാംസ്കാരികമായി സംസ്കരിച്ചാല്‍ സ്ത്രീ സുരക്ഷ ഉറപ്പാകുമെന്നു ഷമീര സുബൈര്‍ സ്ത്രീ സുരക്ഷ എങ്ങിനെ നടപ്പാക്കാം എന്ന ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു.. എവിടെയായാലും സ്വന്തത്തെ സംരക്ഷിക്കാനുള്ള ആത്മ വിശ്വാസവും സ്വന്തത്തെ പറ്റിയുള്ള ബോധവും ഓരോര്തര്‍ക്കും ഉണ്ടാവെണമെന്നും അതിലൂടെ കരുത്ത് ആര്‍ജിക്കാന്‍ കഴിയണമെന്നും നസീഹ മജീദ്‌ എങ്ങിനെ സ്ത്രീകള്‍ക്ക് കരുത്ത് ആര്‍ജിക്കാന്‍ കഴിയുമെന്ന ചോദ്യത്തിന് മറുപടിയായി പറഞ്ഞു, ദല്‍ഹി സംഭവം ഞെട്ടലോടെയാണ് കേട്ടതെങ്കിലും ബന്ധപ്പെട്ടവര്‍ക്ക് അവിടെ ഒന്നും സംഭവിക്കുകയില്ല എന്ന ആത്മ വിശ്വാസത്തോടെ കഴിയുകയാണെന്ന് അസ്മ ഇക്ബാല്‍ ഇന്നത്തെ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു. യുവ തലമുറയ്ക്കും സ്ത്രീകള്‍ക്കും ശരിയായ ബോധവത്കരണം ഒരു പോലെ നല്‍കണമെന്ന് രഹീന ശാകിര്‍ സൂചിപ്പിച്ചു, നന്നായി വസ്ത്രം ധരിക്കുന്നവരും അതെ പോലെ അല്‍പ വസ്ത്ര ധാരികളെയും ഒരു പോലെ കണ്ടു വരുന്നു എന്നും പഴയ തലമുറയിലുള്ളവര്‍ വസ്ത്ര ധാരണത്തില്‍ വളരെയധികം കര്കശ നിലപാട് എടുത്തിരുന്നതായും പുതു തലമുറയിലെ സ്ത്രീകള്‍ വസ്ത്ര ധാരണത്തില്‍ വളരെ പിരകിലാണോ എന്ന ചോദ്യത്തിന് മറുപടിയായി രുഖിയാ ജലീല്‍ പറഞ്ഞു ... ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അസ്മ സലഹ്, സുലൈഖ മജീദ്‌, അസ്മ ഇക്ബാല്‍, രുകിയ്യ, ഷമീര, ശരീഫ ടീച്ചര്‍, ഷഫീനം റഷീദ്, രഹീന ശാകിര്‍, നശീട റിയാസ്, നസീഹഹ മജീദ്‌, ഫിദ ടി കെ. ഇനിയും ഇത് പോലെയുള്ള പരിപാടികള്‍ നടത്തണമെന്നും ഈ ചര്‍ച്ച വലിയ വിജയമായിരുന്നു വെന്നും എല്ലാവരും പറഞ്ഞു ....

No comments:

Post a Comment