പ്രിയ കൂട്ടുകാരെ,   
നമുക്ക് അഭിമാനിക്കാം - ഇപ്രാവശ്യവും വോളിബോൾ കപ്പ്‌ നമുക്ക് സ്വന്തം

ലോക കായിക  ഭൂപദത്തിൽ ശ്രദ്ധേയമായ സ്ഥാനം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഖത്തർ, രണ്ടായിരത്തി ഇരുപത്തി രണ്ടിലെ ലോക കപ്പു വേദിയായി പ്രഖ്യാപിക്കപ്പെട്ടതോടെ ലോക കായിക മേഖലയിൽ  ലോക രാജ്യങ്ങൾക്ക് മുമ്പിൽ ഖത്തറിന്റെ സ്ഥാനം വളരെ ഉയരത്തിലാണ്.
നമുക്ക് അന്നം നല്കുന്ന നാടായ ഖത്തർ,  കഴിഞ്ഞ ഒരാഴ്ച കാലം സ്പോർട്സ് ആഘോഷ ലഹരിയിൽ ആയിരുന്നു. നമുക്കും  ആ ആഘോഷങ്ങളിൽ പങ്കു ചേരാൻ കഴിഞ്ഞു.   വിവിധ സംഘടനകളും ഇന്ത്യന്‍ സ്‌കൂളുകളും ഇന്ത്യന്‍ മാനേജ്‌മെന്റിന് കീ ഴിലുളള സ്ഥപാനങ്ങളും കായിക ദിനാചാരണത്തിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികളായിരുന്നു സംഘടിപ്പിച്ചത്.

ദേശീയ കായിക ദിനത്തോടനുബന്ധിച്ച് യൂത്ത് ഫോറം  സംഘടിപ്പിച്ച കായിക മേളയിൽ ഇപ്രാവശ്യവും നമ്മൾ പങ്കെടുതിരുന്നുവല്ലോ,  നമ്മുടെ  ടീം നാലാം സ്ഥാനത്ത് എത്തിയ വിവരം സന്തോഷ പൂര്വം  അറിയിക്കുന്നു. സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന സംഘടനകളും ജില്ലാ കൂട്ടായ്മകളും  അടക്കം പതിനെട്ടോളം വലിയ സംഘടനകളുമായി മാറ്റുരച്ചപ്പോൾ നമ്മുടെ ചെറിയ  കുമ്പളം നാലാം സ്ഥാനത്ത് എത്തി എന്നത് വളരെ അതികം സന്തോഷിക്കാൻ പറ്റുന്ന വാർത്തയാണ്. മേളയുടെ രണ്ടാം ദിവസം അവസാനിക്കുന്ന  ഏതാനും നിമിഷങ്ങൾ വരെ മൈക്കിലൂടെ മുഴങ്ങി കേട്ടത് ചെറിയ കുമ്പളം  രണ്ടാം സ്ഥാനത് എന്ന അനൗസ്മെന്റ് ആയിരുന്നു. ഖത്തറിൽ ആയിരക്കണക്കിന് കാണികളും മത്സരാര്തികളും ഉള്ള ഇത്തരം ഒരു വേദിയിൽ നമ്മുടെ പേരും സ്ഥാനവും വിളിച്ചു പറയുന്നത് കേൾക്കുമ്പോൾ ശരിക്കും അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു.
അങ്ങിനെ ഇപ്പ്രാവശ്യവും യൂത്ത് ഫോറം പട്ടികയിൽ നമ്മുടെ പേര്  എഴുതി ചേര്ക്കാൻ നമുക്ക് കഴിഞ്ഞു.   ഇതിനു വേണ്ടി മനസു കൊണ്ടും ശരീരം കൊണ്ടും സഹകരിച്ച എല്ലാ ക്യു സി എം സി അംഗങ്ങലെയും അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്യുന്നു.













No comments:

Post a Comment