സോഷ്യൽ മീഡിയകൾ നന്മകൾ വിരിയിക്കട്ടെ .....



ദശകങ്ങല്ക്ക് മുമ്പ് നമ്മുടെ നാട്ടിൽ  നിന്ന് ജീവിത പ്രാരബ്ധങ്ങളുമായി നമ്മെ പോലെ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാൻ വന്ന ഒരുപറ്റം സന്മനസ്സുകൾ നമ്മുടെ മഹല്ലിലുള്ള എല്ലാ സഹോദരങ്ങൾക്കും ഒന്നിച്ചു കൂടുവാനും നമ്മുടെ നാട്ടിലെ രോഗം കൊണ്ടും മറ്റും കഷ്ട്ടപ്പെടുന്ന സഹജീവികളെ അല്ലാഹുവിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ചു കൊണ്ട് സഹായിക്കുവാനും വേണ്ടി ഉണ്ടാക്കിയതാണ് ചെറിയ കുമ്പളം മഹല്ല് കമ്മറ്റി, എല്ലാ തരം ആശയക്കാരും അതിൽ തങ്ങളുടെതായ സംഭാവനകൾ അർപ്പിക്കുകയുണ്ടായി, ഇന്നത്തെ പോലെ യാത്രാ സൌകര്യങ്ങളോ സാമ്പത്തിക പുരോഗതിയോ ഇല്ലാതിരുന്നിട്ട് കൂടി മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും അവർ
ഒത്തു കൂടി, ഒരു ഖുരാന് സൂക്തം, ആരോഗ്യ പരമായ ചർച്ച, ഉള്ളതിൽ നിന്നും വരിസംഖ്യ... 

ഇന്ന് കാലം മാറി, നമുക്ക് സൌകര്യങ്ങളായി, നാട്ടിലും പല മാറ്റങ്ങളും വന്നു, ഇവിടെ ഒന്നിച്ചു നടക്കുന്നവർ പോലും നാട്ടിൽ പോയാൽ അവരവരുടെ കാര്യത്തിലുള്ള നെട്ടോട്ടമായി.. അതിൽ നിന്നൊക്കെ വളരെ വ്യതസ്തമാണ് gulf, ഇവിടെ നാം തമ്മിൽ അറിയുന്നു, കാര്യങ്ങൾ തിരക്കുന്നു, നമ്മുടെ നാട്ടിനെ നാം ഒരുമിച്ചു സഹായിക്കുന്നു അൽഹംദുലില്ലാഹ്,

പ്രിയ സഹോദരരെ നമ്മുടെ ഈ ഐക്യവും സാഹോദര്യവും നമുക്ക് നില നിർത്തേണ്ടതുണ്ട്, കുടുംബ ബന്ധങ്ങളിൽ പോലും വിള്ളലുകൾ വീഴുകയും പരസ്പരം കടിച്ചു കീറാനുള്ള ആർത്തിയോടെ നടക്കുകയും ചെയ്യുന്ന ഈ കാല ഘട്ടത്തിൽ നമ്മുടെ ഐക്യം ഒരു അനിവാര്യതയാണ്, നമ്മുടെ മഹല്ല് കമ്മറ്റിയുടെ ഖ്യാതി ഖത്തറിൽ പലരിലും ഉണ്ട്, അതും നാം നില നിർത്തെണ്ടിയിരിക്കുന്നു, നമ്മുടെ പരസ്പരം കണ്ടു മുട്ടലുകളും,നമ്മുടെ സംസാരങ്ങളും, ഇ മെയിലുകളും facebook പോലുള്ള നെറ്റ് വർക്കുമീഡിയകളും നാം നമ്മുടെ സ്നേഹം വർദ്ധിപ്പിക്കാനും  നമ്മുടെ നല്ല അറിവുകളെ മറ്റുള്ളവർക്ക് എത്തിക്കാനും വേണ്ടി ഉപയോഗിക്കുക.

എല്ലാവർക്കും നന്മ മാത്രം നേരുന്നു, നിങ്ങളുടെ സഹോദരൻ

 മജീദ്‌ മൈലശ്ശേരി
 മഹല്ല് പ്രസിഡന്റ്‌


   *جزاكم الله خير الجزاء*

*مع الســـــــــــــــلام ، أخوكم في الله*

ഇവരെ മറക്കാതിരിക്കുക

ഇവരെ മറക്കാതിരിക്കുക

ഇവരെ മറക്കാതിരിക്കുക 
ലോകത്ത് പട്ടിണി മരണം കൂടിക്കൊണ്ടിരിക്കുകയാണ് ദിവസങ്ങളോളം ആഹാരം കഴിക്കാതെ എല്ലും തൊലിയുമായി കഴിയുന്ന പട്ടിണി പാവങ്ങള്‍, ഉടുക്കാന്‍ ഉടു തുണിയില്ലാതെ  കിടക്കാന്‍ ഒരിടം പോലുമില്ലാതെ കഷ്ടപ്പെടുന്ന മനുഷ്യ മക്കള്‍, പകര്‍ച്ചവ്യാതി പോലെയുള്ള മാറാ രോഗങ്ങള്‍
അവരെ പിടി കൂടിക്കൊണ്ടിരിക്കുന്നു, ഒരു നേരത്തെ ആഹാരം  ലഭിക്കാന്‍ ഏതെങ്കിലും  രാജ്യങ്ങളില്‍നിന്നു അയക്കുന്ന ഭക്ഷണപ്പൊതിക്ക്  വേണ്ടി കാത്തിരിക്കുന്ന കുട്ടികള്‍. 
വെള്ളവും ഭക്ഷണം കിട്ടാതെ മരിച്ചു വീഴുന്ന കാഴ്ച വാര്‍ത്താ മാധ്യമങ്ങളില്‍ നാം ദിനേന കണ്ടു കൊണ്ടിരിക്കുകയാണ്.
ഈ ഒരവസ്ഥയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ചെയ്യുന്ന സേവനം വളരെയധികം ശ്ലാഗനിയമാണ്.  ഇത്തരം രാജ്യങ്ങളിലേക്ക് ഗള്‍ഫ് രാജ്യങ്ങളിലെ ഗവണ്മെന്റും വിവിധ സന്നദ്ധ സംഘടനകളും ചേര്‍ന്ന് മരുന്നും ഭക്ഷണവും വസ്ത്രവും എത്തിച്ചു കൊണ്ടിരിക്കുന്നു. 

ഈ പട്ടിണി പാവങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ മലയാളികളായ നമ്മളും  പങ്ക് ചേരെണ്ടിയിരിക്കുന്നു, നമ്മെ ദൈവം ഒരു പാടനുഗ്രഹിചിട്ടുണ്ട്, കേരളത്തിലെ  ഓരോ ഉള്‍പ്രദേശങ്ങളിലും ഉയര്‍ന്നു വരുന്നത് കൊട്ടാരം പോലെയുള്ള വീടുകളാണ്, ആഡംബരവും ധൂര്‍ത്തും കുറച്ച കൂടുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്ന  രൂപത്തിലാണ് പല പ്രവാസികളുടെയും വീട് നിര്‍മാണം നടന്നു കൊണ്ടിരിക്കുന്നത് . 
നടക്കാന്‍ ദൂരമുള്ളിടത്തു പോകാന്‍ കാറുകള്‍.....
ഭക്ഷണ രീതിയും അതിലേറെ ധൂര്‍ത് നിറഞ്ഞതാണ്‌. കരിച്ചതും പൊരിച്ചതും ബേക്ക്ചെയ്തതും.... പാക്കറ്റില്‍  നിറച്ചതുള്‍പെടെ ഫാസ്റ്റ് ഫുഡ്‌, ഇങ്ങനെ  ആവശ്യത്തില്‍ അധികം ഉണ്ടാക്കി ബാക്കിവരുന്നത് കളയാനും മടിയില്ലാത്ത അവസ്ഥ, ഇതൊക്കെ മലയാളിയുടെ ശീലമായി മാറിക്കൊണ്ടിരിക്കുകയാണ്.  അമിതാഹാരവും ഇത്തരം ശീലങ്ങളും അനാരോഗ്യത്തിന് വഴി ഒരുക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പൊന്നും ഒരു പ്രശ്നമേ അല്ലാതായി മാറിയിരിക്കുന്നു. ചെറുപ്പത്തിലെ കാന്‍സര്‍, അറിയാത്ത പലരോഗങ്ങള്‍, അമിതവണ്ണം, പോന്നതടി, കൊളസ്ട്രോള്‍, ബി പി, ഷുഗര്‍, ഇതൊക്കെ വര്‍ധിക്കാനും തുടങ്ങി. 

ധനികന്റെ  വയര്‍ സ്തംഭനം പാവപ്പെട്ടവന്റെ വിശപ്പിന്റെ ശാപമാണ്
البطنة الغني انتقام جوع الفقير എന്ന് മന്ഫലൂതി പറഞ്ഞത് എത്ര ശരിയാണ്.

ഒരു നിമിഷമെങ്കിലും ഇവരെ പറ്റി  നാം ചിന്തിച്ചിട്ടുണ്ടോ അവര്‍ക്ക് വേണ്ടി നാം എന്തങ്കിലും ചെയ്തിട്ടുണ്ടോ
ആവശ്യത്തിലധികം ഭക്ഷണം ഉണ്ടാക്കാതെ, ധൂര്‍ത് കാണിക്കാതെ നമ്മുടെ ആഹാരത്തില്‍ നിന്ന് ഒരു ശതമാനമെങ്കിലും ഈ പാവങ്ങള്‍ക്ക് എത്തിക്കാന്‍ ശ്രമിചിരുന്നങ്കില്‍......

പൊങ്ങച്ചത്തിന് വേണ്ടി കാട്ടിക്കൂടുന്ന പെകൂതുകള്‍ ഒരു പാട് അതിക്രമിച്ചിരിക്കുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ. 

വസ്ത്രധാരണത്തിലും വീട് നിര്‍മാണത്തിലും, ഭക്ഷണ കാര്യത്തിലും പ്രവാസി മലയാളികള്‍ കുറച്ചു കൂടി മിതത്വം പാലിക്കുന്നത് നന്നായിരിക്കും, 

ഓരോരുത്തരും സ്വയം ചിന്തിക്കേണ്ടതാണ്.
ദൈവം നമുക്ക് നല്‍കിയ അനുഗ്രഹം നാം മറക്കതിരിക്കുക്ക, അവനു നന്ദി കാണിക്കുക.

കെയർ ലെസ്സ് ഷോര്ട്ട് ഫിലിമിനു ഒന്നാം സമ്മാനം

സന്തോഷ വാർത്ത ....
IIA Qatar പന്ത്രണ്ടാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പിനോടനുബന്ധിച്ചു ഗാര്‍ഹിക സുരക്ഷ എന്ന വിഷയത്തില്‍ നടത്തിയ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍   ജലീൽ കുറ്റിയാടി നിര്മ്മിച്ച കെയർ ലെസ്സ് ഷോര്ട്ട് ഫിലിമിനു ഒന്നാം സമ്മാനം ......http://www.youtube.com/watch?v=mwsIpbTEKik&feature=youtu.be